21 July, 2018 09:00:35 PM


സാനിട്ടറി നാപ്കിനുകളെ ചരക്കുസേവന നികുതിയില്‍ നിന്നും ഒഴിവാക്കി

28 % നികുതി സ്ലാബിന് കീഴിലുള്ള നിരവധി വസ്തുക്കളുടെ നികുതി നിരക്ക് കുറച്ചു






ദില്ലി: സാനിട്ടറി നാപ്കിനുകളെ ചരക്കുസേവന നികുതിയില്‍ നിന്നും ഒഴിവാക്കി. ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിന് ശേഷം മഹാരാഷ്ട്ര ധനമന്ത്രി സുധീര്‍ മുംഗന്ദിവാര്‍ അറിയിച്ചതാണ് ഇക്കാര്യം. നിലവില്‍ സാനിട്ടറി നാപ്കിന്നുകള്‍ക്ക് 12 ശതമാനം ജി.എസ്.ടിയാണ് ഈടാക്കിയിരുന്നത്. ഇത് രൂക്ഷമായ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് 28-ാമത് ജി.എസ്.ടി കൗണ്‍സില്‍ യോഗം സാനിട്ടറി നാപ്കിന്നുകളെ ജി.എസ്.ടിയില്‍ നിന്നും ഒഴിവാക്കിയത്.

28 ശതമാനം നികുതി സ്ലാബിന് കീഴിലുള്ള നിരവധി വസ്തുക്കളുടെ നികുതി നിരക്ക് കുറച്ചിട്ടുണ്ട്. 28 ശതമാനം നികുതി നിരക്ക് എടുത്ത് കളയണമെന്ന് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ ഡല്‍ഹി ഉപമുഖ്യമന്ത്രി കൂടിയായ ധനമന്ത്രി മനീഷ് സിസോദിയ ആവശ്യപ്പെട്ടു. അഞ്ച് കോടി രൂപ വരെ വിറ്റുവരവുള്ള വ്യാപാരികള്‍ക്ക് മൂന്ന് മാസം കൂടുമ്പോള്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ അനുമതി നല്‍കി.


മുളയുടെ നികുതി നിരക്ക് 12 ശതമാനമായി കുറച്ചു. വെന്‍ഡിംഗ് മെഷീന്റെയും ലിതിയം അയണ്‍ ബാറ്ററികളുടേയും നികുതി നിരക്ക് കുറച്ചേക്കുമെന്ന് സൂചനയുണ്ട്. ഈ വര്‍ഷം ജനുവരിയില്‍ സാനിട്ടറി നാപ്കിന്നുകളെ ജി.എസ്.ടി പരിധിില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ സാനിട്ടറി നാപ്കിന്നുകളില്‍ പ്രധാനമന്ത്രിക്ക് സന്ദേശം അയച്ചിരുന്നു



Share this News Now:
  • Google+
Like(s): 51