21 July, 2018 07:58:26 PM


വെട്ടിക്കല്‍ ഉണ്ണികൃഷ്ണന്‍ ഏറ്റുമാനൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ്

അവസാന ഒന്നേമുക്കാല്‍ വര്‍ഷം കേരളാ കോണ്‍ഗ്രസിന്




ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് ആയി കോണ്‍ഗ്രസിലെ വെട്ടിക്കല്‍ ഉണ്ണിക്യഷ്ണന്‍ ചുമതലയേറ്റു. കേരളാ കോണ്‍ഗ്രസുമായുള്ള ധാരണപ്രകാരം അഞ്ച് വര്‍ഷത്തിനുള്ളില്‍ ആദ്യ 39 മാസമാണ് വെട്ടിക്കല്‍ ഉണ്ണികൃഷ്ണന്‍റെ കാലാവധി. തുടര്‍ന്നുള്ള 21 മാസം കേരളാ കോണ്‍ഗ്രസ് പ്രതിനിധി പ്രസിഡന്‍റാവും. മുന്‍ പ്രസിഡന്റ് കൂടിയായ സിബി ചിറയിലിനാണ് നിലവില്‍ സാധ്യത. പതിമൂന്ന് അംഗ ഭരണസമിതിയില്‍ യുഡിഎഫിന് പതിനൊന്നും എല്‍ഡിഎഫിന് പതിനൊന്നും അംഗങ്ങളാണ് ഉള്ളത്.




Share this News Now:
  • Google+
Like(s): 196