Breaking News
എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

21 July, 2018 12:10:37 AM


വെള്ളം ഇറങ്ങി: ആറ് നാളത്തെ കാത്തിരിപ്പിന് വിരാമം; തങ്കമ്മയുടെ സംസ്കാരം ഇന്ന്

പേരൂര്‍ കാളകൂട്ടുങ്കല്‍ തങ്കമ്മയുടെ സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പില്‍




ഏറ്റുമാനൂര്‍: പ്രളയക്കെടുതിയില്‍ വീടിനുചുറ്റും വെള്ളം  നിറഞ്ഞതിനെ തുടര്‍ന്ന് മാറ്റിവെച്ച പേരൂര്‍ കാളകൂട്ടുങ്കല്‍ പരേതനായ രാമന്‍ നായരുടെ ഭാര്യ തങ്കമ്മ (93)യുടെ സംസ്കാരം ഇന്ന് നടക്കും. കഴിഞ്ഞ തിങ്കളാഴ്ചയാണ് തങ്കമ്മ അന്തരിച്ചത്. കനത്ത മഴയെതുടര്‍ന്ന് മീനച്ചിലാര്‍ കര കവിഞ്ഞൊഴുകിയപ്പോള്‍ തങ്കമ്മ താമസിക്കുന്ന വീടിനു ചുറ്റും വെള്ളമായി. ഇതോടെ സംസ്കാരം നടത്താനാവാതെ ബന്ധുക്കള്‍ ബുദ്ധിമുട്ടിലായി. ക്രമാതീതമായി ജലനിരപ്പ് ഉയരുന്നത് മൃതദേഹം വീട്ടില്‍ വെയ്ക്കാന്‍ പറ്റാത്ത അവസ്ഥയിലുമെത്തിച്ചു. വെള്ളമിറങ്ങുന്നതു വരെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ തീരുമാനിച്ചെങ്കിലും വെള്ളപൊക്കത്തില്‍ വാഹനങ്ങള്‍ വീട്ടിലേക്കെത്താത്ത അവസ്ഥ. അവസാനം മൃതദേഹം തെള്ളകത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചത് നാട്ടുകാരുടെ സഹായത്തോടെ വള്ളത്തില്‍. വെള്ളം ഇറങ്ങാതെ കിടന്നതിനെ തുടര്‍ന്ന് സംസ്കാരവും അനന്തമായി നീളുകയായിരുന്നു. വെള്ളം പൂര്‍ണമായി ഇറങ്ങിയതിനെ തുടര്‍ന്നാണ് സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പില്‍ നടത്താന്‍ തീരുമാനിച്ചത്. മക്കള്‍: ഗോപി, രവീന്ദ്രന്‍ (ശ്രീകൃഷ്ണ പ്രസ്, പേരൂര്‍), ഇന്ദിര, മോഹനന്‍, സോമന്‍, അനില്‍, രാധ, ഉഷ, രാജു (ദുബായ്), മരുമക്കള്‍: ലീലാമണി, പൊന്നമ്മ, ചന്ദ്രശേഖരന്‍, ലത, അമ്മിണി, ഗീത, വിജയന്‍, രഘു,സുമ. 



Share this News Now:
  • Google+
Like(s): 275