20 July, 2018 07:21:35 PM


രാഹുല്‍ ഗാന്ധിയുടെ കണ്ണിറുക്കല്‍ അനുചിതം: സ്പീക്കര്‍ സുമിത്രാ മഹാജന്‍

പ്രമേയ ചര്‍ച്ചാ പ്രസംഗത്തിനു ശേഷമാണ് രാഹുല്‍ മോദിയെ കെട്ടിപ്പിടിച്ചത്




ദില്ലി: പ്രമേയ ചര്‍ച്ചാ പ്രസംഗത്തിനു ശേഷം മോദിയെ കെട്ടിപ്പിടിച്ച് തുടര്‍ന്നു ചെയ്ത 'കണ്ണിറുക്കല്‍' അനുചിതമായെന്ന് ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍. 'പ്രധാനമന്ത്രി പദവിക്ക് ആദരവുണ്ട്. കണ്ണിറുക്കല്‍ പാര്‍ലമെന്റിന്റെ മാന്യതയ്ക്ക് യോജിക്കാത്തതാണ്. രാഹുല്‍ജി എന്റെ ശത്രുവല്ല, മകനെപ്പോലെയാണ്. തെറ്റുതിരുത്തല്‍ മാതാവിന്റെ കടമയാണ്. ഞാന്‍ എന്തിന് കെട്ടിപ്പിടിച്ചതിനെ എതിര്‍ക്കണം? പക്ഷെ, അതിനു ശേഷമുള്ള കണ്ണിറുക്കല്‍ ശരിയായില്ല'- സുമിത്രാ മഹാജന്‍ പറഞ്ഞു.



Share this News Now:
  • Google+
Like(s): 121