20 July, 2018 01:29:08 PM


ജനസേവാ ശിശുഭവനിലെ പീഡനം; ജോസ് മാവേലി അറസ്റ്റില്‍

ഒന്നര വര്‍ഷം മുമ്പ് ശിശുഭവനിലെ അഞ്ച് കുട്ടികളെ അന്തേവാസി പീഡിപ്പിച്ചിരുന്നു



കൊച്ചി: ജനസേവാ ശിശുഭവനിലെ പീഡന വിവരം മറച്ചുവച്ചതിന് ജോസ് മാവേലിയെ ക്രൈംബ്രാഞ്ച്  അറസ്റ്റ് ചെയ്തു. പോക്സോ നിയമ പ്രകാരമാണ് അറസ്റ്റ് ചെയ്തത്. ക്രൈം ബ്രാഞ്ചിന്‍റെ കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു അറസ്റ്റ്. ശിശുഭവന്‍റെ ചെയര്‍മാനെന്ന നിലയില്‍ ഗുരുതരമായ വിവരം മറച്ചുവച്ചതിനാണ് ജോസ് മാവേലിയെ അറസ്റ്റ് ചെയ്തത്. 

ഒന്നര വര്‍ഷം മുമ്പ് ജനസേവാ ശിശുഭവനിലെ അഞ്ച് കുട്ടികളെ അന്തേവാസി പീഡിപ്പിച്ചിരുന്നു. അന്ന് അയാള്‍ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. ഒന്നര വര്‍ഷം മുമ്പ് ഇക്കാര്യങ്ങളെല്ലാം കുട്ടികള്‍ ജോസ് മാവേലിയോടും റോബിന്‍ എന്ന ശിശുഭവനിലെ ജീവനക്കാരനോടും പറഞ്ഞിരുന്നു.  



Share this News Now:
  • Google+
Like(s): 279