20 July, 2018 11:44:51 AM
അവിശ്വാസം: ബിജെപിക്ക് തിരിച്ചടി, ശിവസേന വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നു
ടി.ഡി.പിയുടെ പ്രമേയത്തെ മുഴുവന്‍ പ്രതിപക്ഷ കക്ഷികളും പിന്തുണക്കുന്നു

ദില്ലി: നരേന്ദ്രമോദി സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച തുടങ്ങി. ടി.ഡി.പി കൊണ്ടുവരുന്ന പ്രമേയത്തെ മുഴുവന്‍ പ്രതിപക്ഷ കക്ഷികളും പിന്തുണക്കുന്നുണ്ട്. അതേസമയം, അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍നിന്ന് ശിവസേന വിട്ടുനില്‍ക്കും. ബി.ജെ.പിക്ക് അനുകൂലമായി വോട്ട് ചെയ്യണമെന്ന വിപ്പ് ശിവസേന പിന്‍വലിച്ചു. അവിശ്വാസ പ്രമേയത്തെ പിന്തുണക്കില്ലെന്നും മന്ത്രിസഭയ്ക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്നും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ശേഷമാണ് ശിവസേനയുടെ വ്യതിചലനം.
നരേന്ദ്രമോദി സര്‍ക്കാരിനെതിരേയുള്ള ആദ്യ അവിശ്വാസപ്രമേയമാണ് വെള്ളിയാഴ്ച ലോക്സഭ പരിഗണിക്കുന്നത്. അവിശ്വാസപ്രമേയത്തിലുള്ള ചര്‍ച്ചയ്ക്കും വോട്ടെടുപ്പിനുമായി വെള്ളിയാഴ്ചത്തെ സമ്മേളനം പൂര്‍ണമായി നീക്കിവെച്ചിരിക്കുകയാണ്. 534 അംഗ സഭയില്‍ 312 അംഗങ്ങളുടെ വ്യക്തമായ മുന്‍തൂക്കം ഭരണകക്ഷിയായ എന്‍.ഡി.എ.യ്ക്കുണ്ട്. 147 അംഗങ്ങളാണ് പ്രമേയത്തെ അനുകൂലിക്കുന്നത്. 76 അംഗങ്ങളുടെ നിലപാടിന്റെ കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. ശിവസേനയ്ക്ക് 18 എംപിമാരാണ് ലോക്സഭയിലുള്ളത്.
- പ്രധാനമന്ത്രിക്കെതിരെ മോശം പരാമര്‍ശം; ലോക്സഭയില്‍ ബഹളം
- ആന്ധ്രയ്ക്ക് ലഭിച്ച കേന്ദ്ര ഫണ്ട് ബാഹുബലി സിനിമയുടെ കളക്ഷനേക്കാള്‍ കുറവെന്ന് ടി.ഡി.പി
- മോദി സര്‍ക്കാര്‍ ആന്ധ്രയെ വഞ്ചിച്ചുവെന്ന് ടി.ഡി.പി
- സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന് എ.ഐ.എ.ഡി.എം.കെ
- സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവര്‍ 296
- സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന് നിതീഷ് കുമാര്‍
- ആന്ധ്രയില്‍ ബി.ജെ.പിയെ തുടച്ചു നീക്കും- ജയദേവ് ഗല്ല
- കോണ്‍ഗ്രസ് അമ്മയെ കുത്തിക്കൊന്നെന്നും താനുണ്ടായിരുന്നെങ്കില്‍ രക്ഷിക്കുമായിരുന്നു എന്നുമാണ് തെരഞ്ഞെടുപ്പ് സമയത്ത് മോദി പറഞ്ഞത്. ഇപ്പോ നാലു വര്‍ഷം കഴിഞ്ഞു. എന്നിട്ടും അമ്മയെ രക്ഷിനുള്ള നീക്കമൊന്നും നടത്തിക്കണ്ടില്ല- ഗല്ല.
- ബി.ജെ.പിയുമായി നടത്തുന്നത് നിയമയുദ്ധം.
- ലോക്സഭയില്‍ ബഹളം: ടി.ഡി.പിക്കെതിരെ ടി.ആര്.എസ് അംഗങ്ങള്‍
- ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത് ടി.ഡി.പി അംഗം ജയദേവ് ഗല്ല
- ശിവസേന പാര്‍ലമെന്ററി പാര്‍ട്ടി മീറ്റീംഗ് നടക്കുന്നു
- വോട്ടെടുപ്പില്‍ ശിവസേന പങ്കെടുക്കില്ല
- ശിവസേന അംഗങ്ങള്‍ ഹാജര്ബുക്കില് ഒപ്പുവെച്ചില്ല
- വോട്ടെടുപ്പ് വൈകുന്നേരം ആറു മണിക്ക്
- ബി.ജെ.ഡി അംഗങ്ങള്‍ ഇറങ്ങിപ്പോയി
- ടി.ഡി.പി എം.പി ശ്രീനിവാസാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്
- അവിശ്വാസ പ്രമേയം: ലോക്സഭയില്‍ നടപടികള്‍ തുടങ്ങി