20 July, 2018 11:15:08 AM


വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ നീക്കം ചെയ്യും; മുന്നറിയിപ്പുമായി ഫേസ്ബുക്ക്

നടപടി കലാപത്തിന് കാരണമാകുന്നതായി കണ്ടതിനെ തുടര്‍ന്ന്



ന്യൂയോര്‍ക്ക്: കലാപങ്ങള്‍ക്ക് നേരിട്ട് ആഹ്വാനം ചെയ്യുന്ന ഉള്ളടക്കങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയതിന് പിന്നാലെ ഫേസ്ബുക്ക് വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങളും നീക്കം ചെയ്യാനൊരുങ്ങുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ ഉയരുന്ന തെറ്റായ വാര്‍ത്തകള്‍ കലാപത്തിന് കാരണമാകുന്നതായി വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ഫേസ്ബുക്ക് തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ഇതോടെ കലാപങ്ങള്‍ക്ക് കാരണമായേക്കാവുന്ന ചിത്രങ്ങളും വരകളും എഴുത്തുകളും ഫേസ്ബുക്ക് നീക്കുമെന്ന് വ്യക്തം. ഇന്ത്യയില്‍ ആള്‍ക്കൂട്ട കൊലയ്ക്ക് കാരണമായ വ്യാജസന്ദേശം പ്രചരിച്ച സമൂഹ മാധ്യമങ്ങളില്‍ ഒന്നായിരുന്നു ഫേസ്ബുക്കിന്‍റെ മെസേജിംഗ് സംവിധാനം. വ്യാജസന്ദേശങ്ങള്‍ തിരിച്ചറിയുന്നതിനായി പ്രാദേശിക സംഘടനകളുമായി ഫേസ്ബുക്ക് കൈകോര്‍ക്കും.



Share this News Now:
  • Google+
Like(s): 158