20 July, 2018 11:13:33 AM


തിരുവനന്തപുരം ജില്ലാ ജയില്‍ വാര്‍ഡന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

കൈ രണ്ടും കൂട്ടിക്കെട്ടി വായില്‍ തുണി തിരുകിയ നിലയില്‍



തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ജയില്‍ വാര്‍ഡനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ജില്ലാ ജയില്‍ വാര്‍ഡനായ ജോസില്‍ ദാസിനെ (27) യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസം വൈകുന്നേരം വീടുപണി കഴിഞ്ഞശേഷം വീട്ടിലെത്തിയ ജോഷിന്‍ദാസ് തന്‍റെ യൂണിഫോം തയ്ക്കുവാന്‍ എന്നു പറഞ്ഞു വീട്ടില്‍നിന്നു പോകുകയായിരുന്നു.


വൈകിയും എത്താത്തതിനാല്‍ അമ്മ ബന്ധുക്കളെ അറിയിച്ചു. ഇവര്‍ നടത്തിയ അന്വേഷണത്തില്‍ ജോഷിന്‍ദാസിന്‍റെ വാഹനം സഹോദരിയുടെ പണിനടക്കുന്ന വീടിനു സമീപം ഇരിക്കുന്നത് കണ്ടെത്തി. തുടര്‍ന്ന് ബന്ധുക്കള്‍ വീടിനുള്ളില്‍ കയറിനോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ പൊലീസിനെ വിവരം അറിയിച്ചു ജോസിന്‍ദാസിന്‍റെ കാലും കൈകളും കൂട്ടികെട്ടിയനിലയിലും, വായ് തുണികൊണ്ട് കെട്ടിയനിലയിലും കയറുകൊണ്ടു കഴുത്തില്‍ കെട്ടിമുറുക്കിയശേഷം ജനലില്‍ വലിച്ചുകെട്ടിയനിലയിലുമാണ് കാണപ്പെട്ടത്. മരണത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ ആരോപിക്കുന്നു.



Share this News Now:
  • Google+
Like(s): 131