Breaking News
ഒമ്പത് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

20 July, 2018 11:13:18 AM


ഡബിൾ ഹോഴ്സിന്‍റെ 'മട്ട പൊടിയരി'യില്‍ മായം; അരിയ്ക്ക് നിറം കൂട്ടാന്‍ അധിക തവിട് പൂശിയെന്ന് കണ്ടെത്തല്‍

അരി വിപണയിൽ നിന്ന് പിന്‍വലിക്കാൻ കമ്മിഷണര്‍ നി‍ർദേശം നല്‍കിതിരുവനന്തപുരം: ഡബിൾ ഹോഴ്സിന്‍റെ 'മട്ട പൊടിയരി' മായം ചേര്‍ത്ത അരിയാണെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ കണ്ടെത്തല്‍. അരിയുടെ ഒരു ബാച്ച് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് കഴുകുമ്പോള്‍ തന്നെ ബ്രൗണ്‍ നിറം ഇളകി പോകുന്നതായി കാണാനായത്. 15343 എന്ന സാമ്പിള്‍ നമ്പരില്‍ പരിശോധിച്ച അരിയാണ് ഗുണനിലവാരമില്ലാത്തതും അമിത അളവില്‍ തവിട് കൂടുതലായി കലര്‍ത്തിയതായും സ്ഥിരീകരിച്ചത്. അരി കഴുകിയപ്പോള്‍ തവിട്ട് നിറം മാറി തൂവെള്ള നിറമായി മാറുന്ന വീഡിയോ നേരത്തെ ഒരു വീട്ടമ്മ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത് വൈറലായതിന് പിന്നാലെയാണ് ഭക്ഷ്യസുരക്ഷാവകുപ്പിന്‍റെ കണ്ടെത്തല്‍.


തിരുവനന്തപുരം സര്‍ക്കാര്‍ അനലിസ്റ്റ്സ് ലബോറട്ടറിയില്‍ ജൂലൈ പതിനെട്ടിന് അരി പരിശോധിച്ചതിന്‍റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ഭക്ഷ്യ സുരക്ഷാ കമ്മിഷണർക്ക് കൈമാറി. കമ്പനി 'മട്ട പൊടിയരി' എന്ന പേരില്‍ വിപണിയിലെത്തിക്കുന്നത് യഥാര്‍ത്ഥ പൊടിയരിയല്ലെന്നും, ആദ്യകഴുകലിന് തന്നെ കളര്‍ പൂര്‍ണ്ണമായി മാറുന്നത് അധികമായി തവിട് പൂശിയതിനാലാണെന്നും തെളിഞ്ഞതായാണ് പരിശോധനാഫലം. ഇതനുസരിച്ച് പരിശോധനയ്ക്ക് വിധേയമാക്കിയ ബാച്ച് അരി വിപണയിൽ നിന്ന് പിന്‍വലിക്കാൻ കമ്മിഷണര്‍ നി‍ർദേശം നല്‍കി. 


അതേസമയം ലാബ് പരിശോധന റിപ്പോര്‍ട്ട് അനുസരിച്ച് അരിയില്‍ ഒരു തരത്തിലുമുള്ള മായം ചേർ‍ന്നിട്ടില്ലെന്നാണ് ഡബിൾ ഹോഴ്സിന്‍റെ വിശദീകരണം. കഴിഞ്ഞ 13ന് എറണാകുളം അനലിസ്റ്റ്സ് ലബോറട്ടറിയില്‍ പരിശോധിച്ചതിന്‍റെ റിപ്പോര്‍ട്ട് ചൂണ്ടികാട്ടിയായിരുന്നു കമ്പനിയുടെ വാദം. നെല്ല് കുത്തി അരിയാക്കുന്ന പ്രക്രിയയില്‍ പൊടിയരിയ്ക്ക് പ്രത്യേകം പരിഗണന നല്‍കുന്നുണ്ടെന്നും രോഗികള്‍ കൂടുതല്‍ ഉപയോഗിക്കുന്നതിനാല്‍ പെട്ടെന്ന് വേവുന്നതിനും ദഹനത്തിനും വേണ്ടി  ആവി കുറച്ചുകൊടുക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നതെന്നുമാണ് കമ്പനിയുടെ വക്താവ് പറയുന്നത്. Share this News Now:
  • Google+
Like(s): 310