19 July, 2018 10:31:19 PM


കേരളപ്പിറവി ദിനത്തില്‍ ആര്യവേപ്പ്, കറിവേപ്പ് തൈകള്‍ വീടുകളില്‍ എത്തിക്കും

പദ്ധതിയുടെ ആദ്യ ഘട്ടം ആലപ്പുഴയിലെ 31 ഗ്രാമ പഞ്ചായത്തുകളില്‍



ആലപ്പുഴ:  കേരളപ്പിറവി  ദിനമായ നവംബര്‍ ഒന്നിന് ആര്യവേപ്പും കറിവേപ്പും തൈകള്‍ ഗ്രാമീണ വീടുകളില്‍ എത്തിക്കും.  സംസ്ഥാന ഔഷധ സസ്യബോര്‍ഡും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയും സംയുക്തമായി സഹകരിച്ച്  നടപ്പാക്കുന്ന ഗൃഹചൈതന്യം പദ്ധതിയുടെ ഭാഗമായാണിത്. ഇതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ 31 ഗ്രാമ പഞ്ചായത്തുകളിലാണ് ഈ പദ്ധതിയുടൈ ആദ്യ ഘട്ടം നടപ്പിലാക്കുന്നത്.


സംസ്ഥാന ഔഷധ സസ്യബോര്‍ഡ് മെമ്പര്‍ ഡോ.പ്രിയ ദത്ത്,  മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയും നഴ്‌സറിയും എന്ന വിഷയത്തില്‍ നോഡല്‍ ഓഫീസര്‍ ആശാ ഗോപിനാഥ് ക്ലാസ് എടുത്തു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ജോയിന്റ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ വിനോദിനി,   എക്‌സിക്യൂട്ടീവ് മെമ്പര്‍ ഡോ.സഞ്ജീവ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടക്കത്തില്‍ ജില്ലയിലെ അമ്പലപ്പുഴ, ആര്യാട്, ചമ്പക്കുളം, കഞ്ഞിക്കുഴി, പട്ടണക്കാട്, തൈക്കാട്ടുശ്ശേരി ബ്‌ളോക്കു പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളിലാണ് തൈകള്‍ വിതരണം ചെയ്യുന്നത്. തൈകള്‍ ഉത്പാദിപ്പിക്കുന്നതിനുള്ള ഗുണമേന്മയുള്ള വിത്തുകള്‍ സംസ്ഥാന ഔഷധസസ്യ ബോര്‍ഡ് ലഭ്യമാക്കുന്നതാണ്. 




Share this News Now:
  • Google+
Like(s): 54