19 July, 2018 05:30:48 PM


ആലപ്പുഴയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; കോട്ടയത്തും തിരുവല്ലയിലും നാളെ ഭാഗിക അവധി

പരീക്ഷകളുടെ മാറ്റം അതത് യൂണിവേഴ്‌സിറ്റികള്‍ അറിയിക്കും



കോട്ടയം: ജില്ലയിലെ കോട്ടയം, വൈക്കം താലൂക്കുകളിലേയും ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി, കുറിച്ചി, മാടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി, മീനച്ചില്‍ താലൂക്കിലെ കിടങ്ങൂര്‍ പഞ്ചായത്തുകളിലേയും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കും വെള്ളിയാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. വെള്ളിയാഴ്ചത്തെ അവധിക്ക് പകരം ഈ ടേമില്‍ തന്നെ മറ്റൊരു ദിവസം പ്രവര്‍ത്തി ദിവസം ആയിരിക്കും. തീയതി പിന്നീട് അറിയിക്കുന്നതാണ്. അംഗനവാടികളില്‍ നിന്നും കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും വൃദ്ധജനങ്ങള്‍ക്കും നല്‍കുന്ന സമീകൃത ആഹാര വിതരണത്തിന് തടസ്സം ഉണ്ടാകാതിരിക്കാന്‍ ഐസിഡിഎസ് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പരീക്ഷകളുടെ മാറ്റം സംബന്ധിച്ച അറിയിപ്പുകള്‍ അതത് യൂണിവേഴ്‌സിറ്റികള്‍ / സ്ഥാപനങ്ങള്‍ നല്‍കുന്നതാണ്.


ആലപ്പുഴ ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് കലക്ടർ അറിയിച്ചു. തിരുവല്ല താലൂക്കിലെ പ്രഫഷനൽ കോളജുകൾ ഒഴികയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും  വെള്ളിയും ശനിയും അവധിയായിരിക്കും.



Share this News Now:
  • Google+
Like(s): 366