19 July, 2018 03:55:34 PM


കണ്ണന്താനത്തെ കൂട്ടിയില്ല, പ്രധാനമന്ത്രിക്ക് അതൃപ്തി, നടപ്പാക്കാത്ത പദ്ധതി പട്ടികയുമായി മോദി

കേന്ദ്രഫണ്ട് അനുവദിച്ചിട്ടും നടപ്പാക്കാത്ത പദ്ധതികളുടെ പട്ടിക മുഖ്യമന്ത്രിക്ക് കൈമാറി



ദില്ലി:  കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ സര്‍വകക്ഷി സംഘത്തില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രധാനമന്ത്രിക്ക് അതൃപ്തി. ഇക്കാര്യം യോഗത്തിനെത്തിയ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘത്തെ അദ്ദേഹം അറിയിച്ചു. കൂടിക്കാഴ്ചയില്‍ കേരളം ഉന്നയിച്ച ഏഴ് ആവശ്യങ്ങളില്‍ കൃത്യമായ ഒരു ഉറപ്പും പ്രധാനമന്ത്രി നല്‍കിയതുമില്ല. ചിലത് പാടെ തള്ളുകയും ചെയ്തു.


കേന്ദ്രസഹായം ചോദിച്ചപ്പോള്‍ കേന്ദ്രഫണ്ട് അനുവദിച്ചിട്ടും നടപ്പാക്കാത്ത പദ്ധതികളുടെ പട്ടിക പ്രധാനമന്ത്രി മുഖ്യമന്ത്രിക്ക് കൈമാറുകയും ചെയ്തു. 2012 ല്‍ അനുമതി നല്‍കിയ പദ്ധതിയാണ് കഞ്ചിക്കോട് കോച്ച് ഫാക്ടറി. അന്ന് എന്തുകൊണ്ട് നടപ്പാക്കിയില്ല. പദ്ധതി നടപ്പാകാത്തതിന്‍റെ ഉത്തരവാദി അന്നത്തെ സര്‍ക്കാരാണെന്നും മോദി കുറ്റപ്പെടുത്തി.





Share this News Now:
  • Google+
Like(s): 51