19 July, 2018 10:34:34 AM


ലാ ലിഗ ക്ലബ്ബുമായുള്ള ബ്ലാസ്റ്റേഴ്‌സിന്‍റെ പ്രീ സീസണ്‍: ടീമില്‍ 11 മലയാളികള്‍

ആദ്യ മത്സരം 24ന് ബ്ലാസ്റ്റേഴ്സും മെല്‍ബണ്‍ സിറ്റി എഫ്.സിയും തമ്മില്‍




കൊച്ചി: ലാലിഗ വേള്‍ഡ് ടൂര്‍ണമെന്‍റിനുള്ള കേരള ബ്ലാസ്റ്റേഴ്സ് ടീം പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണില്‍ ടീമിലുണ്ടായിരുന്ന കറേജ് പെകൂസണ്‍, നെമാന്‍ജ പെസിച്ച്, കെസിറോണ്‍ കിസിത്തോ എന്നീ വിദേശതാരങ്ങളും സി.കെ. വിനീതും സന്ദേശ് ജിംഗാനും അടക്കമുള്ള ഇന്ത്യന്‍ താരങ്ങളും ടീമിലുണ്ട്. പുതുതായി ടീമിലെത്തിയ അനസ് എടത്തൊടിക, സക്കീര്‍ മുണ്ടംപാറ എന്നീ മലയാളിതാരങ്ങളും അഹമ്മദാബാദില്‍ പരിശീലനത്തിനുണ്ട്. 24-ന് ബ്ലാസ്റ്റേഴ്സും മെല്‍ബണ്‍ സിറ്റി എഫ്.സിയും തമ്മിലാണ് ആദ്യ മത്സരം. 27-ന് ജിറോണയും മെല്‍ബണും ഏറ്റുമുട്ടുമ്പോള്‍ 28-നാണ് ബ്ലാസ്റ്റേഴ്സും ജിറോണയും മുഖാമുഖം വരുന്നത്. 



31 അംഗ ടീമില്‍ 11 പേരും മലയാളികളാണ്. സുജിത് എം എസ് (ഗോള്‍കീപ്പര്‍), അനസ് എടത്തൊടിക, അബ്ദുല്‍ ഹക്കു, ജിഷ്ണു ബാലകൃഷ്ണന്‍ (പ്രതിരോധം), എം.പി സക്കീര്‍, സഹല്‍ അബ്ദുല്‍ സമദ്, പ്രശാന്ത് മോഹന്‍, ഋഷി ദത്ത് (മധ്യനിര), സി.കെ വിനീത്, ജിതിന്‍ എം.എസ്, അഫ്ദാല്‍ (മുന്നേറ്റനിര). ഇവരില്‍ സി.കെ വിനീത്, അനസ് എടത്തൊടിക, എം.പി സക്കീര്‍, പ്രശാന്ത് മോഹന്‍, സഹല്‍ അബ്ദു സമദ്, അബ്ദുല്‍ ഹക്കു എന്നിവര്‍ ഐ.എസ്.എല്ലില്‍ നേരത്തേ കളിച്ചിട്ടുണ്ട്. സുജിത് എം.എസ്, ഋഷിദത്ത്, ജിഷ്ണു എന്നിവര്‍ ബ്ലാസ്റ്റേഴ്‌സ് ടീമിലുണ്ടായിരുന്നെങ്കിലും സീനിയര്‍ സ്‌ക്വാഡില്‍ കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. അഫ്ദാല്‍, ജിതിന്‍ എം.എസ് എന്നിവര്‍ പുതുതായി ബ്ലാസ്റ്റേഴ്‌സില്‍ എത്തിയവരാണ്. 



ബ്ലാസ്റ്റേഴ്സ് ടീം: നവീന്‍ കുമാര്‍, ധീരജ് സിങ്, എസ്. സുജിത്ത് (ഗോള്‍കീപ്പര്‍മാര്‍), നെമാന്‍ഡ പെസിക്, സിറില്‍ കാലി, ലാല്‍ റുവാത്താര, സന്ദേശ് ജിംഗാന്‍, അനസ് എടത്തൊടിക, അബ്ദുല്‍ ഹക്ക്, പ്രീതംകുമാര്‍, ലാല്‍തക്കിമ, മുഹമ്മദ് റാകിപ്, ജിഷ്ണു ബാലകൃഷ്ണന്‍ (പ്രതിരോധം), കറേജ് പെകൂസണ്‍, കിസിറ്റോ, സക്കീര്‍ മുണ്ടംപാറ, സഹല്‍ അബ്ദുല്‍സമദ്, ദീപേന്ദ്ര നേഗി, സൂരജ് റാവത്ത്, കെ. പ്രശാന്ത്, ഹാലിചരണ്‍ നര്‍സാരി, ലോക്കെന്‍ മെയ്ത്തേയ്, ഹൃഷിദത്ത്, പ്രഗ്യാന്‍ സുന്ദര്‍ (മധ്യനിര), സി.കെ. വിനീത്. സ്ലാവിസ സ്റ്റോയ്നോവിച്ച്, മത്തേജ് പോപ്ലാറ്റ്നിക്, ഡംഗല്‍, ഖര്‍പാന്‍, വി.കെ. അഫ്ദാല്‍, എം.എസ്. ജിതിന്‍ (മുന്നേറ്റനിര).




Share this News Now:
  • Google+
Like(s): 139