18 July, 2018 10:44:50 PM


കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു

കുമാരനല്ലൂര്‍ കരിയമ്പാടം മറ്റത്തില്‍ രാജേന്ദ്രന്‍ നായരാണ് മരിച്ചത്



കോട്ടയം: വീടിനു ചുറ്റും വെള്ളം കയറിയതിനെത്തുടര്‍ന്നു വീട്ടിലേക്കു നീന്തി പോകുകയായിരുന്ന  ഗൃഹനാഥന്‍ വെള്ളക്കെട്ടില്‍ കുഴഞ്ഞു വീണു മരിച്ചു.   കുമാരനല്ലൂര്‍ കൊച്ചാലുംമൂട് കരിയമ്പാടം മറ്റത്തില്‍ രാജേന്ദ്രന്‍ നായരാ (രാജു, 55)ണു മരിച്ചത്. പന്തല്‍ നിര്‍മാണ തൊഴിലാളിയായ രാജുവിന്റെ വീടിനു ചുറ്റും വെള്ളം കയറിയിരുന്നു. ബുധനാഴ്ച ഉച്ചയോടെ വീട്ടിലേക്കു നീന്തിപോകുമ്പോള്‍ കുഴഞ്ഞു വീഴുകയും വെള്ളത്തില്‍ മുങ്ങിമരിയ്ക്കുകയുമായിരുന്നു. വിവരമറിഞ്ഞ് അഗ്നിശമന സേനയെത്തി രാജുവിനെ വെള്ളത്തില്‍ നിന്നു  പുറത്തെടുത്തുവെങ്കിലും ജീവന്‍ നഷ്ടമായിരുന്നു.  മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ഭാര്യ വിജയമ്മ നീണ്ടൂര്‍ നടുവിലേവീട് കുടുംബാംഗം. മക്കള്‍: രാജിമോള്‍ (നഴ്‌സിങ്ങ് വിദ്യാര്‍ഥി, കര്‍ണാടക), കാര്‍ത്തിക (പ്ലസ് വണ്‍ വിദ്യാര്‍ഥി, പ്ലസ് വണ്‍ വിദ്യാര്‍ഥി, മോഡല്‍ സ്‌കൂള്‍ കോട്ടയം). സംസ്‌കാരം പിന്നീട്.



Share this News Now:
  • Google+
Like(s): 165