18 July, 2018 08:03:51 PM


കെവിന്‍ വധം: ചാക്കോ ഒഴികെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ തള്ളി;

ചാക്കോയുടെ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും




കോട്ടയം: കെവിന്‍ വധക്കേസില്‍ അഞ്ചാം പ്രതി ചാക്കോ ഒഴികെ ഒന്ന് മുതല്‍ പതിനാല് വരെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ ഏറ്റുമാനൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. ജാമ്യാപേക്ഷയില്‍ കഴിഞ്ഞ ദിവസം കോടതി വാദം കേട്ടിരുന്നു. അതേസമയം അഞ്ചാം പ്രതി ചാക്കോയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. പോലീസ് കേസ് ഡയറി ഇതുവരെ ഹാജരാക്കാത്തതിനാലാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്. നീനുവിന്‍റെ മാനസികരോഗം തെളിയിക്കുന്നതിന് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനായി കോടതി പോലീസ് റിപ്പോര്‍ട്ട് ആവശ്യപെട്ടിട്ടുണ്ട്. നാളെ ഈ ആവശ്യം കോടതി പരിഗണിച്ചേക്കും.



Share this News Now:
  • Google+
Like(s): 153