18 July, 2018 12:29:25 PM
പമ്പാ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും; ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം
ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം

പമ്പ: ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പമ്പ ഡാമിന്റെ ഷട്ടറുകള്‍ ഏതു സമയത്തും തുറന്നു വിട്ടേക്കും. ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവരും ശബരിമല തീര്‍ഥാടകരും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.