Breaking News
പന്ത്രണ്ട് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍... എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

17 July, 2018 10:39:23 PM


വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പികള്‍ ചങ്ങാടമാക്കി ജോസഫ് ചാവറ

ബോട്ടിന്‍റെ നിര്‍മ്മാണം കുപ്പികള്‍ക്ക് മുകളില്‍ മുളകള്‍ വരിഞ്ഞുകെട്ടി
കോട്ടയം: പ്ലാസ്റ്റിക് കുപ്പികള്‍ പുഴകളിലും മറ്റ് ജലാശയങ്ങളിലും കെട്ടികിടന്ന് ഉയര്‍ത്തുന്ന പരിസ്ഥിതിപ്രശ്നങ്ങള്‍ ചില്ലറയല്ല. എന്നാലിവിടെ പ്ലാസ്റ്റിക് കുപ്പികള്‍ ജലനിരപ്പിലൂടെ ഒഴുകുന്നത് മാലിന്യമായല്ല. പ്രളയം ദുരിതം വിതച്ച മേഖലകളില്‍ തങ്ങള്‍ക്കും എന്തെങ്കിലും ചെയ്യാനാവുമെന്ന് തെളിയിക്കുകയാണ് ജോസഫ് ചാവറ എന്ന വ്യക്തിയിലൂടെ ഈ കുപ്പികള്‍.

പരിസ്ഥിതിയ്ക്ക് ദോഷം വരുത്തി നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികള്‍ ജോസഫ് ചാവറയുടെ കൈകളില്‍ എത്തിയപ്പോള്‍ ചങ്ങാടമായി മാറിയ കാഴ്ചയാണ് ആര്‍പ്പൂക്കര നിവാസികള്‍ക്ക് കാണാനായത്. പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ചപ്പോള്‍ 'ആക്രികച്ചവടം തുടങ്ങിയോ' എന്ന് ചോദിച്ചവരുടെ മുന്നിലൂടെ ജോസഫ് താനും സുഹൃത്തുക്കളും ചേര്‍ന്ന് നിര്‍മ്മിച്ച ചങ്ങാടം തുഴ‍ഞ്ഞു നീക്കിയത് പുതിയ അനുഭവമാകുകയായിരുന്നു.


കനത്ത മഴയിലും മീനച്ചിലാര്‍ കരകവിഞ്ഞും പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങിയ സാഹചര്യത്തിലാണ് പാഴ്വസ്തുവായ കുപ്പികള്‍ക്ക് ഇങ്ങനെയും പ്രയോജനമുണ്ട് എന്ന് ആര്‍പ്പൂക്കര സ്വദേശിയായ ജോസഫ് ചാവറ തെളിയിച്ചത്. തന്‍റെ വീടിന് ചുറ്റും വെള്ളം നിറഞ്ഞപ്പോള്‍ തൊടിയില്‍ നിന്നും വെട്ടിയെടുത്ത വാഴക്കുലകള്‍ ഈ ചങ്ങാടത്തിലാണ് ഇദ്ദേഹം വീട്ടിലെത്തിച്ചത്. 

കുപ്പികള്‍ നിറച്ച പ്ലാസ്റ്റിക് കവറുകള്‍ വരിഞ്ഞുകെട്ടി അതിന് മുകളില്‍ മുളകള്‍ വിരിച്ചാണ് ജോസഫും സുഹൃത്തുക്കളായ രമേശനും ജോയിയും ചേര്‍ന്ന് ബോട്ടില്‍ ബോട്ട് രൂപപ്പെടുത്തിയത്. പ്ലാസ്റ്റിക് കുപ്പികള്‍ ഉണ്ടാക്കുന്ന പരിസ്ഥിതിപ്രശ്നങ്ങള്‍ക്ക് ശാശ്വതപരിഹാരം കാണുന്നതിനെ കുറിച്ച് ആലോചിച്ചപ്പോള്‍ ഉരുത്തിരിഞ്ഞ ആശയം പ്രാവര്‍ത്തികമാക്കിയതിനെ കുറിച്ച് ജോസഫ് ചാവറ ഫേസ്ബുക്കിലിട്ട പോസ്റ്റിന് വന്‍വരവേല്‍പാണ് ലഭിക്കുന്നത്.Share this News Now:
  • Google+
Like(s): 333