17 July, 2018 06:37:01 PM


ചെന്നിത്തലയിൽ താറാവ് കർഷകനെ ഒഴുക്കിൽ കാണാതായി

മട വീഴ്ചയെത്തുടർന്ന് കുട്ടനാട്ടിൽ 128 പാsശേഖരങ്ങൾ വെള്ളത്തിനടിയിൽ



ആലപ്പുഴ: ചെന്നിത്തലയിൽ താറാവ് കർഷകനെ ഒഴുക്കിൽ കാണാതായി. തേങ്ങാത്തറ ബാബു (60 )വിനെയാണ് കാണാതായത്. നാട്ടുകാർ തിരച്ചിൽ തുടങ്ങി. മട വീഴ്ചയെത്തുടർന്ന് കുട്ടനാട്ടിൽ 128 പാsശേഖരങ്ങൾ വെള്ളത്തിനടിയിലായെന്ന് കൃഷി മന്ത്രി വിഎസ് സുനിൽകുമാർ പറഞ്ഞു. 7316 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു. കുട്ടനാട് പാക്കേജിന്റെ രണ്ടാംഘട്ടം നടപ്പാക്കാതെ പ്രശ്നങ്ങൾക്ക് പരിഹാരമാവില്ലെന്നും മന്ത്രി പറഞ്ഞു. മടവീണ പാടശേഖരങ്ങൾ  കൃഷിമന്ത്രി വി എസ് സുനിൽകുമാർ സന്ദർശിച്ചു. 


മഴ ശക്തമായതോടെ വെള്ളം കേറിയ കോട്ടയത്ത് ദുരന്തനിവാരണ സേന രക്ഷാപ്രവർത്തനം തുടങ്ങി. 45 പേരടങ്ങുന്ന സംഘമാണ് കോട്ടയത്ത് എത്തിയത്. കനത്തമഴയിൽ പത്തനംതിട്ട ജില്ലയിലും വലിയ തോതിൽ നാശനഷ്ടമുണ്ടായി. ആറന്മുള എഴിക്കാട് പട്ടിക ജാതി പട്ടിക വർഗ കോളനിയിലെ 175 ഓളം വീടുകളിൽ വെള്ളം കയറി. കോളനിവാസികളെ മാറ്റിപ്പാർപ്പിച്ചു. ഇടുക്കി മൂന്നാറിൽ കാലവർഷത്തിന് നേരിയ ശമനമുണ്ട്. നഗരത്തിൽ നിന്ന് വെള്ളം ഇറങ്ങി. അതേസമയം വിവിധ ഇടങ്ങളിൽ മണ്ണിടിച്ചിൽ വ്യാപകമാണ്. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിഞ്ഞെങ്കിലും തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്.



Share this News Now:
  • Google+
Like(s): 170