17 July, 2018 05:41:42 PM


വെള്ളപൊക്കം: പാലങ്ങള്‍ അപകടാവസ്ഥയില്‍; കോട്ടയം റൂട്ടില്‍ ട്രയിനുകള്‍ വൈകുന്നു

നീലിമംഗലത്തും, നാഗമ്പടത്തും വെള്ളം ക്രമാതീതമായി ഉയര്‍ന്നതാണ് കാരണം




കോട്ടയം: വെള്ളപൊക്കത്തെ തുടര്‍ന്ന് നദികള്‍ക്കു കുറുകെയുള്ള റയില്‍വേ പാലങ്ങള്‍ അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പെടുത്തി. ഏറ്റുമാനൂരിനും കോട്ടയത്തിനും ഇടയില്‍ മീനച്ചിലാര്‍ കരകവിഞ്ഞൊഴുകിയത് നീലിമംഗലത്തേയും നാഗമ്പടത്തേയും റയില്‍വേ പാലങ്ങളിലൂടെയുള്ള ട്രയിന്‍ ഗതാഗതത്തിന് ഭീഷണിയാകുകയായിരുന്നു. ഇതേ തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ട്രയിനുകള്‍ ഏറ്റുമാനൂരിലും കോട്ടയത്തും പിടിച്ചിട്ടു. എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ പാലത്തിലും ട്രാക്കിലും പരിശോധന നടത്തി വരികയാണ്. എഞ്ചിന്‍ മാത്രം ഓടിച്ച് പരിശോധിച്ച ശേഷം വളരെ വേഗത കുറച്ച് ട്രയിനുകള്‍ കടത്തിവിട്ടു തുടങ്ങിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് കോട്ടയം റൂട്ടില്‍ ട്രയിനുകള്‍ ഏറെ വൈകിയാണ് ഓടുന്നത്.



Share this News Now:
  • Google+
Like(s): 213