17 July, 2018 02:39:05 PM


ഏറ്റുമാനൂര്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്

പരിക്കേറ്റവര്‍ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍



ഏറ്റുമാനൂര്‍ : എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് ഏഴ് പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചങ്ങനാശേരി ചീരഞ്ചിറ സ്വദേശികളായ ജോസഫ് ജോസഫ് (64), സച്ചിന്‍ (24), അനു ജോസ് (57), ജോനാദന്‍ (മൂന്നര), ജൂലിയാ ജോസഫ് (32), നദാനിയാ (5), കൂത്താട്ടുകുളം തടത്തില്‍ പുത്തന്‍പുരയില്‍ എല്‍ദോസ് ഫിലിപ്പ് (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പട്ടിത്താനം എബനേസര്‍ സ്കൂള്‍ ഓഫീസിന് സമീപം ചൊവ്വാഴ്ച രാവിലെ 11.15 മണിയോടെയായിരുന്നു അപകടം. എയര്‍പോര്‍ട്ടില്‍ നിന്ന് ചങ്ങനാശേരിക്ക് പോകുകയായിരുന്ന കാറും മൂവാറ്റുപുഴയിലേക്ക് പോകുകയായിരുന്ന കാറും തമ്മിലാണ് ഇടിച്ചത്. എയര്‍പോര്‍ട്ടില്‍  നിന്ന് വന്ന കാറില്‍ ആറ് പേരുണ്ടായിരുന്നു.



Share this News Now:
  • Google+
Like(s): 320