17 July, 2018 10:55:35 AM


ഇടുക്കിയില്‍ പത്തിലേറെ ഇടങ്ങളില്‍ ഉരുള്‍പൊട്ടി, 17 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു

അഞ്ചേക്കന്‍ സ്ഥലം ഒലിച്ചുപോയി, വെള്ളപ്പൊക്കത്തില്‍ പാലാ നഗരം പൂര്‍ണമായി ഒറ്റപ്പെട്ടു




കട്ടപ്പന: വെള്ളപ്പൊക്കത്തില്‍ കോട്ടയം, തൊടുപുഴ, ഈരാറ്റുപേട്ട, പൊന്‍കുന്നം എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം മുടങ്ങി. ഇടുക്കിയില്‍ പത്തിലേറെ ഇടങ്ങളില്‍ ഉരുള്‍പൊട്ടി. 17 വീടുകള്‍ പൂര്‍ണമായും നിരവധി വീടുകള്‍ ഭാഗികമായും തകര്‍ന്നു. അഞ്ചേക്കറോളം സ്ഥലം ഒലിച്ചുപോയി. വണ്ടിപ്പെരിയാറിലെ ഉരുള്‍പൊട്ടലില്‍ പ്രശസ്ത ഐക്കണ്‍ പള്ളിയായ കീരിക്കര സെന്റ് ആന്റണീസ് പള്ളിക്കു കേടുപാടുണ്ടായി.


കല്ലാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. വനത്തില്‍ കനത്തമഴ തുടരുന്നതിനാല്‍ നെയ്യാര്‍ അണക്കെട്ടിന്റെ നാലു ഷട്ടറുകള്‍ ഒന്‍പതിഞ്ച് തുറന്നു. കല്ലാര്‍ പുഴ കരകവിഞ്ഞൊഴുകിയതോടെ തൂക്കുപാലം ടൗണിലെ വ്യാപര സ്ഥാപനങ്ങളില്‍ വെള്ളം കയറി. കുമളി-മൂന്നാര്‍ സംസ്ഥാനപാതയില്‍ കാന്തിപ്പാറ മങ്ങാതൊട്ടി, ചേമ്പളം, കവുന്തി, കടശിക്കടവ് എന്നിവിടങ്ങളില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു.



Share this News Now:
  • Google+
Like(s): 77