16 July, 2018 05:28:47 PM


ശക്തമായ മഴ: കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച്ച അവധി

യൂണിവേഴ്സിറ്റി പരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ല



കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, അംഗനവാടികൾക്കും ചൊവ്വാഴ്ച്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മുൻനിശ്ചയിച്ച യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മറ്റ് പരീക്ഷകൾക്കും അവധി ബാധകമായിരിക്കില്ല. അംഗനവാടികളിൽ നിന്നും കുട്ടികൾക്കും ഗർഭിണികൾക്കും വൃദ്ധജനങ്ങൾക്കും നൽകുന്ന സമീകൃത ആഹാരവിതരണത്തിന് തടസ്സം ഉണ്ടാകാതിരിക്കാൻ ഐ സി ഡി എസ് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നാളത്തെ അവധിക്ക് പകരം മറ്റൊരു ദിവസം പ്രവർത്തി ദിവസം ആയിരിക്കുമെന്നും തീയതി പിന്നീട് അറിയിക്കുന്നതാണെന്നും ജില്ലാകളക്ടർ അറിയിച്ചു.



Share this News Now:
  • Google+
Like(s): 859