Breaking News
ഒമ്പത് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

16 July, 2018 12:39:26 PM


കനത്ത മഴ തുടരുന്നു: വ്യാപക നാശനഷ്ടം; റയില്‍, റോഡ് ഗതാഗതം താറുമാറായി

കോട്ടയത്ത് പൂഞ്ഞാര്‍, തീക്കോയി, കൂട്ടിക്കല്‍ എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടി



തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. വ്യാഴാഴ്ച വരെ മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കോട്ടയത്ത് മൂന്നിടത്ത് ഉരുള്‍ പൊട്ടി. പൂഞ്ഞാര്‍, തീക്കോയി, കൂട്ടിക്കല്‍ എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ഇവിടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. കൊല്ലത്തും എറണാകുളത്തും കനത്ത മഴ തുടരുകയാണ്. പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. ട്രെയിനുകള്‍ വൈകിയാണോടുന്നത്. എറണാകുളം എം.ജി റോഡിലും കെ.എസ്.ആര്‍.ടിസി സ്റ്റാന്‍ഡിലും വെള്ളം കയറി. കുട്ടനാട്ടില്‍ വ്യാപക കൃഷി നാശം.


  • ആലപ്പുഴ വഴിയുള്ള ട്രെയിനുകള്‍ വൈകിയോടുന്നു
  • പൂത്തോട്ടയില്‍ വീടിനു മുകളിലേക്കു മരം മറിഞ്ഞു വീണു
  • എം.ജി സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റി വച്ചു.
  • പൊന്നാനി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി.
  • എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ട്രാക്കുകളില്‍ വെള്ളം കയറി
  • ട്രയിനുകള്‍ പലതും എറണാകുളം നോര്‍ത്ത് വഴി തിരിച്ചുവിട്ടു
  • കൊറ്റങ്കര വില്ലേജിലെ പേരൂരില്‍ പതിനൊന്നു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
  • പെരിയാറും മീനച്ചിലാറും കരകവിഞ്ഞൊഴുകുന്നു.
  • എ.സി റോഡുവഴിയുള്ള ഗതാഗതം കെ.എസ്.ആര്‍.ടി. നിര്‍ത്തി വച്ചു.
  • ചങ്ങനാശേരി - ആലപ്പുഴ റോഡില്‍ വെള്ളം കയറി ഗതാഗതം നിരോധിച്ചു
  • പാലാ - ഈരാറ്റുപേട്ട റൂട്ടിലും പാലാ - ഉഴവൂര്‍ റൂട്ടിലും ഗതാഗത നിയന്ത്രണം
  • വാഗമണ്‍, തീക്കോയി തുടങ്ങിയ വിനോദസഞ്ചാരമേഖലകളിലേക്ക് ഗതാഗതനിയന്ത്രണം

  • ഉയര്‍ന്ന പ്രദേശങ്ങളില്‍ നീര്‍ചാലുകള്‍ക്കടുത്ത് വാഹനങ്ങള്‍  നിര്‍ത്തി ഇറങ്ങരുതെന്ന് നിര്‍ദ്ദേശം
  • കോട്ടയം - എറണാകുളം, കോട്ടയം - വൈക്കം റോഡുകളില്‍ ഗതാഗതം തടസപ്പെട്ടു
  • ഏറ്റുമാനൂര്‍ - പാലാ റോഡിലും പേരൂര്‍ റോഡിലും വെള്ളം കയറി ഗതാഗതം താറുമാറായി
  • താഴ്ന്ന പ്രദേശങ്ങളില്‍ വീടുകള്‍ വെള്ളത്തിനടിയിലായി



Share this News Now:
  • Google+
Like(s): 193