14 July, 2018 09:45:28 PM


ലൂസേഴ്സ് ഫൈനലില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ബെല്‍ജിയം മൂന്നാം സ്ഥാനത്ത്

ഇന്ന് ബെല്‍ജിയം കാഴ്ച വെച്ചത് ലോകകപ്പിലെ ഏറ്റവും മികച്ച പ്രകടനം



മോസ്കോ : റഷ്യന്‍ ലോകകപ്പിലെ ലൂസേഴ്സ് ഫൈനലില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി മൂന്നാം സ്ഥാനം സ്വന്തമാക്കി ബെല്‍ജിയം. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ജയം. നാലാം മിനിറ്റില്‍ മ്യൂണിയര്‍, 82 ആം മിനിറ്റില്‍ ഈദന്‍ ഹസാര്‍ഡ് എന്നിവരാണ് ബെല്‍ജിയത്തെ മൂന്നാം സ്ഥാനത്തിന് അര്‍ഹമാക്കിയ ഗോളുകള്‍ നേടിയത്. ഇത്തവണത്തെ ലോകകപ്പിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇന്ന് ബെല്‍ജിയം കാഴ്ച വെച്ചത്. ഒപ്പത്തിനൊപ്പമുള്ള പോരാട്ടമായിരുന്നിട്ടും ഇംഗ്ലണ്ടിന് ഗോള്‍ ഒന്നും തന്നെ നേടാനായില്ല.



Share this News Now:
  • Google+
Like(s): 143