13 July, 2018 04:17:22 PM


കുമ്പസാര രഹസ്യ ഭീഷണിയില്‍ പീഡനം: ഒരു വെെദികന്‍ കൂടി അറസ്റ്റില്‍

മൂന്നാം പ്രതിയായ ഫാ. ജോണ്‍സണ്‍ വി. മാത്യുവാണ് അറസ്റ്റിലായത്




പത്തനംതിട്ട: കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭയപ്പെടുത്തി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരു ഓര്‍ത്തഡോക്സ് വെെദികന്‍ കൂടി അറസ്റ്റിലായി. കേസിലെ മൂന്നാം പ്രതിയായ ഫാ. ജോണ്‍സണ്‍ വി. മാത്യുവിനെയാണ് കോഴഞ്ചേരിയിലെ ഒരു വീട്ടില്‍ നിന്ന് പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തത്.


കോഴഞ്ചേരിയിലെ വീട്ടില്‍ ഒളിച്ചുതാമസിക്കുകയായിരുന്നു വൈദികന്‍. ഇദ്ദേഹത്തെ ചോദ്യം ചെയ്യാനായി തിരുവല്ല ക്രൈംബ്രാഞ്ച് ഓഫിസിലെത്തിച്ചു. അറസ്റ്റിലായ വൈദികന്‍ കുറ്റം സമ്മതിച്ചു. യുവതിയെ പീഡിപ്പിച്ചെന്ന് വൈദികന്‍ പൊലീസിന് മൊഴി നല്‍കി. കേസിലെ രണ്ടാം പ്രതി ഫാ. ജോബ് മാത്യു കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു. 



Share this News Now:
  • Google+
Like(s): 65