Breaking News
ഏറ്റുമാനൂര്‍ കണ്ടത്തില്‍ പരേതനായ കെ.എന്‍.ഗോപാലന്‍ നായരുടെ ഭാര്യ ശാരദാമ്മ (തങ്കമ്മ ) അന്തരിച്ചു... മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്‍റ്; മുരളീധരൻ പ്രചരണ വിഭാഗം ചെയര്‍മാന്‍... മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ അന്തര്‍ദേശീയ പുരസ്‌കാരം പിണറായി വിജയന്... പരീക്ഷ എഴുതി മടങ്ങുമ്പോള്‍ കാറില്‍ ബസിടിച്ച്‌ ഗ​ര്‍​ഭി​ണിയായ യുവതി മ​രി​ച്ചു... ക്രിസ്‌തുമസ് പരീക്ഷ ഡിസംബര്‍ 13ന് ; എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല... ചെങ്ങന്നൂർ പ്രാവി‍ൻകൂട് ജംക്‌ഷനിൽ വീട്ടമ്മ ബസ് കയറി മരിച്ചു... പമ്പ - നിലയ്ക്കൽ സർവ്വീസ് നിരക്ക് വെള്ളിയാഴ്ച്ച വരെ 40 രൂപയായി തുടരും... ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍...

12 July, 2018 05:15:19 PM


തൊട്ടതെല്ലാം പൊന്നാക്കി മാറ്റി കെ.ഇ. സ്‌കൂള്‍; വിദ്യാര്‍ത്ഥികളെ ആദരിക്കുന്നു

നൂറോളം പ്രതിഭകളെ പരിപാടിയില്‍ അനുമോദിക്കും



ഏറ്റുമാനൂര്‍: മാന്നാനം കെ.ഈ.സ്‌കൂളില്‍ നിന്നും ഈ വര്‍ഷം പ്ലസ് ടൂ പാസായ കുട്ടികള്‍ മെഡിക്കല്‍ - എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകളില്‍ ഉന്നതവിജയം നേടിയതിന്റെ ആഹ്ലാദം പങ്ക് വെച്ച് ജൂലൈ 13ന് ഒത്തുചേരുന്നു. 'എക്‌സലന്‍ഷ്യ 2018' എന്ന പേരില്‍ രാവിലെ 10.30ന് നടക്കുന്ന പരിപാടിയില്‍ തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ വിദ്യാര്‍ത്ഥികളെ ആദരിക്കും. അഡ്വ.കെ. സുരേഷ്‌കുറുപ്പ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മാന്നാനം സെന്റ് ജോസഫ്‌സ് ആശ്രമാധിപന്‍ ഫാ.സ്‌കറിയാ എതിരേറ്റ് അധ്യക്ഷനായിരിക്കും. എം.ജി. യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാന്‍സലര്‍ സാബു തോമസ് മുഖ്യാതിഥിയായിരിക്കും. മോന്‍സ് ജോസഫ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. 


കേരളാ എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും അഞ്ചും റാങ്കുകള്‍ കെ.ഈ.സ്കൂളിനായിരുന്നു. ജെഇഇ മെയിന്‍, അഡ്വാന്‍സ്ഡ് പരീക്ഷകളിലും എഐഐഎംഎസിലും സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ എന്‍ഇഇടിയില്‍ അഞ്ചാം റാങ്ക് സ്കൂളിനെ തേടിയെത്തി. കുസാറ്റ് ദേശീയതലത്തില്‍ ഒന്നും രണ്ടും നാലും റാങ്കുകളും കേരളാ ഫാര്‍മസി പരീക്ഷയില്‍ ഒന്നും മൂന്നും റാങ്കുകളും കെ.ഇ.സ്കൂളിനായിരുന്നു. ജിപ്മര്‍ ദേശീയതലത്തില്‍ പന്ത്രണ്ടും ഐ എസ് സി ബോര്‍ഡ് പരീക്ഷയില്‍ രണ്ടാം റാങ്കും കെ.ഇ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ കരസ്ഥമാക്കി.  


എഴുതിയ എല്ലാ പരീക്ഷകളിലും സംസ്ഥാനത്ത് ഒന്നാമനായ അമല്‍ മാത്യു, ശബരികൃഷ്ണ എം, ഡെനിന്‍ ജോസ്, ഋഷികേശ് എസ്, മെറിന്‍  മാത്യു, നിര്‍മ്മല്‍ ജെ, ആന്റണി സന്ദീപ് ബാബു, ജോഷ്വ എബ്രഹാം ഇസഹാക്ക്, എസ്.ആദിത്യ കൃഷ്ണ എന്നിവരും വീട്ടിലിരുന്ന് കൃഷി ചെയ്യാന്‍ കുട്ടികള്‍ക്കായി ബോട്ടണി ലാബ് കിറ്റ് തയ്യാറാക്കി ശ്രദ്ധേയനായ ആദിത്യ ജിനോയും ഉള്‍പ്പെടെ നൂറോളം പ്രതിഭകളെ പരിപാടിയില്‍ ആദരിക്കുമെന്ന് പ്രിന്‍സിപ്പാള്‍ ഫാ. ജയിംസ് മുല്ലശേരി പറഞ്ഞു. 


തിരുവനന്തപുരം സെന്‍റ് ജോസഫ്സ് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യാള്‍ ഫാ. സെബാസ്റ്റ്യന്‍ ചാമത്തറ, ഫാ.സ്കറിയാ എതിരേറ്റ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എല്‍സമ്മ ചൂരക്കുളം, തോമസ് ചാഴിക്കാടന്‍, ജോര്‍ജ് തോമസ്, പിടിഎ പ്രസിഡന്‍റ് ജോമി മാത്യു, പ്രിന്‍സിപ്പാള്‍  ഫാ. ജയിംസ് മുല്ലശേരി തുടങ്ങിയവര്‍ പങ്കെടുക്കും.  





Share this News Now:
  • Google+
Like(s): 976