Breaking News
കണ്ണൂർ കൊളവല്ലൂരിൽ സിപിഎം-ബിജെപി സംഘർഷം; മൂന്ന് പേർക്ക് പരിക്ക്... ശബരിമല അറസ്റ്റ്: മുഖ്യമന്ത്രിയുടെ വസതിക്കും പോലീസ് സ്റ്റേഷനുകള്‍ക്കും മുന്നില്‍ പ്രതിഷേധം... തൃശൂര്‍ പട്ടിക്കാട്ടും ഇടുക്കി മറയൂരിലും എടിഎം കവര്‍ച്ചാ ശ്രമം; തകര്‍ത്തത് എസ്ബിഐ എടിഎം കൗണ്ടറുകള്‍... തൃശൂര്‍ മേയര്‍ അജിത ജയരാജന്‍ രാജിവച്ചു... സര്‍ക്കാര്‍ സഹായത്തോടെയുള്ള താത്കാലിക ഇടത്താവളം കെ.പി.ശശികല ഉദ്ഘാടനം ചെയ്തത് വിവാദത്തിൽ... കെ. സുരേന്ദ്രൻ റിമാന്‍ഡിൽ; ഇരുമുടികെട്ടുമായി കൊട്ടാരക്കര സബ് ജയിലിലേക്ക്... 15 വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍...

11 July, 2018 04:28:18 PM


പൊലീസ് കാവലില്‍ മുഖ്യമന്ത്രി ഭക്ഷണം കഴിക്കുന്ന 'ചിത്രം'; അന്വേഷണം വിദേശത്തേക്ക്

വ്യാജചിത്രം പ്രചരിപ്പിച്ച മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്യാന്‍ സാധ്യത




കണ്ണൂര്‍: ഡി.ജി.പിയെ അടുത്ത് നിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ സദ്യയുണ്ണുന്നതായി മോര്‍ഫിംഗിലൂടെ ചിത്രം ചമച്ചത് വിദേശത്ത് നിന്നാണെന്ന് സൂചന. ചിത്രത്തിന്‍റെ ഉറവിടം കണ്ടെത്തുന്നതിനായി സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ അന്വേഷണം ഊര്‍ജ്ജിതമാക്കി. മോര്‍ഫ് ചെയ്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച മുഴുവന്‍ പേരെയും പൊലീസ് അറസ്റ്റ് ചെയ്യാനാണ് സാധ്യത.


പിണറായി പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനത്തിനു പിറകെ സ്റ്റേഷന്‍ രജിസ്റ്ററില്‍ മുഖ്യമന്ത്രി ഒപ്പിടുന്ന ഫോട്ടോ മോര്‍ഫ് ചെയ്താണ് സദ്യച്ചിത്രമാക്കിയത്. ഫോട്ടോ വാട്ട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ചതിന് മൂന്നു പേരെ കഴിഞ്ഞദിവസം പിണറായി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്റ്റഷന്‍ ഹൗസ് ഓഫീസറുടെ മുറിയിലിരുന്ന് മുഖ്യമന്ത്രി ഒപ്പിടുമ്പോള്‍ സമീപത്തായി ഡി.ജി.പി ലോക്‌നാഥ് ബെഹ്റ, ഉത്തരമേഖലാ എ.ഡി.ജി.പി അനില്‍കാന്ത്, ഐ.ജി ബല്‍റാം ഉപാദ്ധ്യായ, ജില്ലാ പൊലീസ് ചീഫ് ശിവവിക്രം തുടങ്ങിയവരുമുണ്ടായിരുന്നു.


ഈ ചിത്രം പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും വന്നതാണ്. മുഖ്യമന്ത്രിയുടെ വ്യാജചിത്രം പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെ പിണറായി പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. മുഖ്യമന്ത്രിയെ ബോധപൂര്‍വം അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിനും വ്യാജപ്രചാരണം അഴിച്ചുവിട്ടതിനുമാണ് കേസ്.



Share this News Now:
  • Google+
Like(s): 169