11 July, 2018 09:33:16 AM


ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചരക്ക് ട്രെയിന്‍ പാളം തെറ്റി

ട്രയിനുകള്‍ വൈകി ഓടാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍



പാലക്കാട്: ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചരക്ക് ട്രെയിന്‍ പാളം തെറ്റി. ദീര്‍ഘദൂര ട്രെയിനുകള്‍ കടന്നു പോകുന്ന അഞ്ചാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്കുള്ള ലൈനില്‍ ബുധനാഴ്ച രാവിലെയാണ് ട്രെയിന്‍ പാളം തെറ്റിയത്. കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ട്രെയിനിന്‍റെ പിന്നിലെ നാല് ബോഗികളാണ് പാളം തെറ്റിയത്. ബോഗികള്‍ നീക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. പല ട്രെയിനുകളും വൈകി ഒാടാനിടയുണ്ട്.


- സി.കെ.സുരേഷ് കുമാര്‍


Share this News Now:
  • Google+
Like(s): 164