Breaking News
കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം; കോഹ്ലിക്ക് സെ‍ഞ്ചുറി... ശബരിമലയിലെ നിരോധനാജ്ഞ നീട്ടില്ലെന്ന് ജില്ലാഭരണ കൂടവും പോലീസും തീരുമാനിച്ചു... ശബരിമലയിലെ സ്ത്രീ പ്രവേശന ഹര്‍ജികള്‍ 22 ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി... ഏഷ്യന്‍ കപ്പില്‍ പ്രീ ക്വാര്‍ട്ടറിന്‍റെ അരികില്‍ നിന്ന് ഇന്ത്യ പുറത്ത്... കനകദുർഗയെ പെരിന്തൽമണ്ണയിലെ വീട്ടിലെത്തിയപ്പോൾ ഭർത്താവിന്‍റെ ബന്ധുക്കൾ മർദ്ദിച്ചതായി പരാതി... കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും... രാജ്യദ്രോഹ കേസ്; കനയ്യ കുമാറുള്‍പ്പടെ 10 പേര്‍ക്ക് എതിരെ കുറ്റപത്രം... പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്‍റെ വീടിനു നേരേ ബോംബെറിഞ്ഞ സംഭവം- ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍... പൊങ്കല്‍ പ്രമാണിച്ച് ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി... അഗസ്ത്യാർകൂടത്തിലേക്കുളള സ്ത്രീ പ്രവേശനത്തിനെതിരെ കാണി വിഭാഗം രംഗത്ത്... അഗസ്ത്യാർകൂട യാത്രയ്ക്ക് ഇന്ന് തുടക്കം... മല കയറാന്‍ തയ്യാറായി ഒട്ടേറെ വനിതകളും... ഇന്ന് മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര വൈകിട്ട് അഞ്ചരയ്ക്ക് ശരംകുത്തിയിൽ എത്തും... വൈക്കം വടയാര്‍ പാലത്തില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു... ഗാന്ധിയന്‍ കെ.പി.എ.റഹീം പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ് അന്തരിച്ചു... ദേവികുളം ഗ്യാപ്പ് റോഡരികിൽ റിസോര്‍ട്ട് ഉടമയും ജീവനക്കാരനും മരിച്ച നിലയില്‍... മാനേജര്‍ ഒളിവില്‍... രാമപുരത്തും പാലായിലും വാഹനാപകടങ്ങളില്‍ മൂന്ന് മരണം; പാലായിലെ അപകടം രാമപുരത്ത് നിന്ന് പോയ ആംബുലന്‍സ് ഇടിച്ച്... പഴന്തോട്ടം പള്ളി തർക്കത്തിന് താത്കാലിക പരിഹാരം; കാതോലിക്ക ബാവ ഉപവാസം അവസാനിപ്പിച്ചു... അലോക് വർമ്മയ്ക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ... അതിരമ്പുഴ തിരുനാള്‍ 19ന് ആരംഭിക്കും; ഫെബ്രുവരി ഒന്നിന് എട്ടാമിടം...

10 July, 2018 06:56:04 PM


എല്ലാ പഞ്ചായത്തിലും ഇനി കാര്‍ഷിക കര്‍മസേനകള്‍: മന്ത്രി സുനില്‍കുമാര്‍

സേനകളുടെ പരിശീലനത്തിനായി 10 ലക്ഷം രൂപ വീതം നല്‍കും
കൊല്ലം: സംസ്ഥാനത്തു കാര്‍ഷിക സമൃദ്ധി ഉറപ്പാക്കുന്നതിനായി കാര്‍ഷിക കര്‍മസേനയുടെ പ്രവര്‍ത്തനം എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുമെന്നു കാര്‍ഷിക വികസന, കര്‍ഷകക്ഷേമ വകുപ്പു മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. കൊല്ലം കോര്‍പറേഷന്‍ കാര്‍ഷിക കര്‍മസേനയ്ക്കായി ഏര്‍പ്പെടുത്തിയ യന്ത്രങ്ങളുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

200 കാര്‍ഷിക കര്‍മസേനകള്‍ കൂടി പുതുതായി രൂപീകരിക്കുകയാണ്. സേനകളുടെ പരിശീലനത്തിനായി 10 ലക്ഷം രൂപ വീതം നല്‍കും. പഞ്ചായത്തു തോറും സസ്യാരോഗ്യ ക്ലിനിക്കുകള്‍ സ്ഥാപിക്കാനും തീരുമാനമുണ്ട്. ബ്ലോക്കുതലത്തില്‍ ആഗ്രോ സര്‍വിസ് സെന്ററുകളും തുറക്കും. വിഷരഹിത പച്ചക്കറി വിപണിയിലെത്തിക്കാന്‍ പഞ്ചായത്തു തലത്തില്‍ ഇക്കോ ഷോപ്പുകള്‍ വ്യാപിപ്പിക്കും. കീടനാശിനി ഉപയോഗം പകുതിയലധികം കുറയ്ക്കാനായിട്ടുണ്ട്. കീടനാശിനികള്‍ കണ്ടെത്താനുള്ള ലാബ് സൗകര്യം ഒരുക്കിയതുവഴിയാണ് നിയന്ത്രണം സാധ്യമാക്കാനായതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നെല്‍കൃഷി 2,20,000 ഹെക്ടറിലേക്കു വ്യാപിപ്പിക്കാനും ഉല്‍പാദനം 80,000 മെട്രിക് ടണ്ണായി ഉയര്‍ത്താനും സംസ്ഥാനത്തിനു കഴിഞ്ഞിട്ടുണ്ട്. പച്ചക്കറി സ്വയംപര്യാപ്തത ലക്ഷ്യമാക്കിയുള്ള പദ്ധതികളാണു നടപ്പാക്കുന്നത്. ഓണത്തിന് ഒരുമുറം പച്ചക്കറി കൃഷി വിജയിപ്പിക്കാന്‍ ഈ വര്‍ഷം കോടി വിത്തുകള്‍ വിതരണം ചെയ്തു. പച്ചക്കറി വിളയിക്കുന്നതിനായി 42 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് വിത്തുവിതരണം ചെയ്തു. 

വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിന് രണ്ടുകോടി വിത്തുകളും നല്‍കി. കുടുംബശ്രീയുമായി ചേര്‍ന്നുള്ള ഗ്രാമചന്തകളിലൂടെ വിഷമില്ലാത്ത പച്ചക്കറി വിപണനം ശക്തിപ്പെടുത്തിയിട്ടുമുണ്ട്. ആധുനിക കൃഷിരീതികള്‍കൂടി നടപ്പാക്കി കാര്‍ഷികരംഗം മെച്ചപ്പെടുത്തുകയാണു സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു അധ്യക്ഷനായി. കാര്‍ഷിക കര്‍മസേനയുടെ രൂപീകരണത്തിലൂടെ കൃഷിവ്യാപനവും കൃഷിയോടുള്ള ആഭിമുഖ്യവും വര്‍ധിപ്പിക്കാന്‍ കഴിഞ്ഞെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡെപ്യൂട്ടി മേയര്‍ വിജയാ ഫ്രാന്‍സിസ്, കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ എം.എ സത്താര്‍, എസ്. ഗീതാകുമാരി, ഡി. സുജിത്ത്, ചിന്ത എല്‍. സജിത്ത്, വി.എസ് പ്രിയദര്‍ശന്‍, ഷീബ ആന്റണി, മറ്റു ജനപ്രതിനിധികള്‍, കോര്‍പറേഷന്‍ സെക്രട്ടറി വി.ആര്‍ രാജു, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ പി.എച്ച് നജീബ്, കൃഷിവകുപ്പ് ഉദ്യോഗസ്ഥരായ വി. ജയ, എസ്. അംബിക, ആര്‍. രാമചന്ദ്രന്‍ പങ്കെടുത്തു.Share this News Now:
  • Google+
Like(s): 146