10 July, 2018 06:48:10 PM


അഞ്ച് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

അവധി കോട്ടയം, ഇടുക്കി, പാലക്കാട്, എറണാകുളം ജില്ലകളിലും ആലപ്പുഴയില്‍ ഭാഗികമായും



കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം, ഇടുക്കി  ജില്ലകളിലെ പ്രഫഷണൽ കോളജുകൾ ഒഴികെ മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർമാര്‍ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. അങ്കന്‍വാടികൾക്കും അവധി ബാധകമാണ്. പകരം 21ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രവർത്തിദിനമായിരിക്കും. പാലക്കാട് ജില്ലയിലും കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.


എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള ബുധനാഴ്ച്ച അവധി നല്‍കി. അംഗന്‍വാടി മുതല്‍ ഹയര്‍ സെക്കണ്ടറി വരെ സ്റ്റേറ്റ്, സിബിഎസ്ഇ, ഐ.സി.എസ്.ഇ, ഐ.എസ്.ഇ സ്കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. സര്‍വകലാശാല പരീക്ഷകള്‍ നിശ്ചയിച്ചത് പ്രകാരം നടക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി



Share this News Now:
  • Google+
Like(s): 158