Breaking News
ഏറ്റുമാനൂര്‍ കണ്ടത്തില്‍ പരേതനായ കെ.എന്‍.ഗോപാലന്‍ നായരുടെ ഭാര്യ ശാരദാമ്മ (തങ്കമ്മ ) അന്തരിച്ചു... മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്‍റ്; മുരളീധരൻ പ്രചരണ വിഭാഗം ചെയര്‍മാന്‍... മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ അന്തര്‍ദേശീയ പുരസ്‌കാരം പിണറായി വിജയന്... പരീക്ഷ എഴുതി മടങ്ങുമ്പോള്‍ കാറില്‍ ബസിടിച്ച്‌ ഗ​ര്‍​ഭി​ണിയായ യുവതി മ​രി​ച്ചു... ക്രിസ്‌തുമസ് പരീക്ഷ ഡിസംബര്‍ 13ന് ; എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല... ചെങ്ങന്നൂർ പ്രാവി‍ൻകൂട് ജംക്‌ഷനിൽ വീട്ടമ്മ ബസ് കയറി മരിച്ചു... പമ്പ - നിലയ്ക്കൽ സർവ്വീസ് നിരക്ക് വെള്ളിയാഴ്ച്ച വരെ 40 രൂപയായി തുടരും... ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍...

10 July, 2018 12:53:44 PM


രണ്ടു കാറുകള്‍ക്ക് ഒരേ നമ്പര്‍! അന്വേഷണത്തില്‍ ചുരുളഴിഞ്ഞത് വന്‍ തട്ടിപ്പ്!

പോണ്ടിച്ചേരി റജിസ്ട്രേഷന്‍ കാറിന് നമ്പര്‍ മാറ്റി ഇട്ടത് ആലുവ സ്വദേശിനി
തൃശ്ശൂര്‍: ഒരേ രജിസ്‌ട്രേഷന്‍ നമ്പറില്‍ രണ്ട് കാറുകള്‍! തൃശൂര്‍ കാസിനോ ഹോട്ടലിന്‍റെ മുന്‍വശത്ത് ഒരേ രജിസ്‌ട്രേഷന്‍ നമ്പറുമായി രണ്ട് സ്വകാര്യ കാറുകള്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മറ നീങ്ങിയത് വന്‍ തട്ടിപ്പ്. ആലുവ സ്വദേശിനിയുടെയും അവരുടെ ബന്ധുവിന്‍റെയും കാറുകള്‍ക്കാണ് ഒരേ രജിസ്‌ട്രേഷന്‍ നമ്പറുകള്‍ ഉള്ളത്. പാര്‍ക്ക് ചെയ്ത കാറിന്‍റെ നമ്പര്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ശ്രദ്ധിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.

വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഈസ്റ്റ് പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷിച്ചപ്പോള്‍ ഒരു കാറില്‍ രണ്ട് യുവതികളും മറ്റൊരു കാറില്‍ അവരുടെ ബന്ധുവായ യുവാവുമായിരുന്നു വന്നതെന്ന് കണ്ടെത്തി. പോലീസ് മൂവരെയും ചോദ്യം ചെയ്തപ്പോഴാണ് രണ്ടു കാറുകള്‍ക്കും ഒരേ നമ്പര്‍ എങ്ങിനെ വന്നു എന്നതിന്‍റെ കാരണം പുറത്തു വന്നത്. ആലുവ സ്വദേശിനിയുടെ മനസ്സില്‍ തെളിഞ്ഞ ഒരു ആശയമായിരുന്നു ഇത്. പോണ്ടിച്ചേരി റജിസ്ട്രേഷനിലുള്ള കാര്‍ പണം കൊടുത്ത് വാങ്ങിയെങ്കിലും ഇടനിലക്കാരന്‍ ആര്‍സി ബുക്ക് കൈക്കലാക്കി. കൂടുതല്‍ പണം തന്നാലെ ആര്‍സി ബുക്ക് നല്‍കുകയുള്ളു എന്ന് അയാള്‍ പറഞ്ഞു.

പണം നല്‍കാന്‍ ആലുവ സ്വദേശിനി വിസമ്മതിച്ചു. ഇടനിലക്കാരന്‍ ആര്‍സി ബുക്ക് വിട്ടുനല്‍കാതെ കാര്‍ കൈക്കലാക്കാന്‍ നോക്കി. ഈ വിവരം പോലീസിനെ അറിയിച്ചിരുന്നതായി അവര്‍ പറഞ്ഞു. ഒരു രക്ഷയുമില്ലെന്നു തോന്നിയപ്പോഴാണ് ഇടനിലക്കാരനെ പറ്റിക്കാന്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ തന്നെ മാറ്റിയത്. പിന്നീട് ഏതു നമ്പര്‍ ഇടുമെന്ന് ആലോചിച്ചു. അങ്ങനെയാണ് ബന്ധുവിന്‍റെ ഹോണ്ടാ സിറ്റിയുടെ നമ്പര്‍ തന്നെ തിരഞ്ഞെടുത്തത്. ഇത് സുരക്ഷിതമാണെന്ന് അവര്‍ കരുതി.

കാറുകള്‍ പോലീസ് പിടിച്ചെടുത്തു. എന്‍ജിന്‍ നമ്പറും ചെയ്‌സ് നമ്പറും മാറ്റിയിട്ടില്ലാത്തതിനാല്‍ കള്ളവണ്ടിയെന്ന പേരില്‍ കേസെടുക്കില്ലെന്ന് പോലീസ് പറഞ്ഞു. ആര്‍സി ബുക്ക് ആര് ഹാജരാക്കുന്നോ അവര്‍ക്ക് കാര്‍ കൊടുക്കാനാണ് പോലീസിന്‍റെ തീരുമാനം. നിലവിലുള്ള നമ്പര്‍ പ്ലേറ്റ് മാറ്റി യഥാര്‍ത്ഥ നമ്പര്‍ പതിക്കുമെന്നും പോലീസ് പറഞ്ഞു.Share this News Now:
  • Google+
Like(s): 94