10 July, 2018 12:42:33 PM


മാപ്പപേക്ഷയുമായി എ.ഡി.ജി.പിയുടെ മകള്‍: പരാതി പിന്‍വലിക്കില്ലെന്ന്​ ഗവാസ്​കര്‍

തെളിവുകള്‍ എ.ഡി.ജി.പിയുടെ മകള്‍ക്കെതിരാണെന്ന് സൂചന




തി​രു​വ​ന​ന്ത​പു​രം: പൊ​ലീ​സ്​ ഡ്രൈ​വ​റെ മ​ര്‍​ദി​ച്ചെ​ന്ന കേ​സി​ല്‍ എ.​ഡി.​ജി.​പി​യു​ടെ മ​ക​ളു​ടെ അ​റ​സ്​​റ്റ്​ ഒ​ഴി​വാ​ക്കാ​ന്‍ ഒ​ത്തു​ക​ളി തു​ട​രു​ന്നു. പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറിനോട് മാപ്പ് പറയാന്‍ ഒരുക്കമാണെന്ന് എ.ഡി.ജി.പി സുധേഷ് കുമാറി​​ന്‍റെ മകള്‍ അറിയിച്ചതായാണ്​ റിപ്പോര്‍ട്ട്​. അഭിഭാഷക തലത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ഗവാസ്​കറോട്​ മാപ്പു പറഞ്ഞ്​ കേസില്‍ നിന്നും തലയൂരാന്‍ ശ്രമം നടക്കുന്നത്​.


എന്നാല്‍, യാതൊരുവിധ ഒത്തുതീര്‍പ്പിനും തയാറല്ലെന്നാണ് ഗവാസ്‌കറി​ന്‍റെ നിലപാട്​. സംഭവത്തില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഗവാസ്‌കര്‍ എ.ഡി.ജി.പിയുടെ അഭിഭാഷകനെ അറിയിച്ചതായാണ്​ വിവരം. കേസ് അന്വേഷണത്തി​​ന്‍റെ അടിസ്ഥാനത്തില്‍ തെളിവുകള്‍ എ.ഡി.ജി.പിയുടെ മകള്‍ക്കെതിരാണെന്നാണ്​ സൂചന. പൊ​ലീ​സ്​ ഡ്രൈ​വ​ര്‍​ക്ക്​ മ​ര്‍​ദ​ന​ത്തി​ല്‍ പ​രി​ക്കേ​റ്റെ​ന്ന്​ മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍​ട്ട്​ ഉ​ണ്ടെ​ങ്കി​ലും ദൃ​ക്​​സാ​ക്ഷി​ക​ള്‍ ഇ​ല്ലാ​യെ​ന്ന്​ ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച്​ അന്വേഷണസംഘം ഒത്തുകളിക്കുന്നതായും വിമര്‍ശനമുണ്ട്​.



Share this News Now:
  • Google+
Like(s): 161