10 July, 2018 12:22:24 PM


പ്രശസ്ത വാസ്തു വിദ്യാ വിദഗ്ധന്‍ ഡോ. വര്‍ഗീസ് കെ കുന്നത്ത് അന്തരിച്ചു

സംസ്കാരം വ്യാഴാഴ്ച 3ന് പേരൂര്‍ മര്‍ത്തശ്മൂനി യാക്കോബായ സുറിയാനി പള്ളിയില്‍




ഡോ.വർഗീസ്.കെ.കുന്നത്ത്

പേരൂർ: താഴത്തേടത്തായ  കുന്നത്ത് പരേതനായ കുരുവിളയുടെ മകൻ പ്രശസ്ത വാസ്തുവിദ്യാ വിദഗ്ധന്‍ ഡോ.വർഗീസ് കെ കുന്നത്ത് (ബിജോയി - 59).  കോട്ടയം മുനിസിപ്പാലിറ്റി  ജീവനക്കാരനായിരുന്നു. കാലടി ശ്രീശങ്കര യൂണിവേഴ്സിറ്റിയിൽ നിന്നും വാസ്തുവിദ്യയിൽ ഡോക്ടറേറ്റ് നേടി പ്രാക്ടീസ് ചെയ്തു വരികയായിരുന്നു. മാതാവ് :  മണർകാട് വാതല്ലൂർ കുടുംബാംഗം ഏലിയാമ്മ, ഭാര്യ: മാന്നാനം തടത്തിപ്പറമ്പിൽ കുടുംബാംഗം ബീനാ വർഗ്ഗീസ് (കാർഡിനൽ കഫെ, മാന്നാനം), മക്കൾ: വിജയ് വി കുന്നത്ത് (അമൃത ആർട്ട്സ് ആന്‍റ് സയൻസ് കോളേജ്‌ വിദ്യാർത്ഥി), ജോസ്ന വി കുന്നത്ത് (മാന്നാനം കെ ഇ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥിനി), സഹോദരങ്ങൾ : സാബു.കെ.വർഗീസ് (താലൂക്ക് സപ്ലൈ ഓഫീസർ, കാഞ്ഞിരപ്പള്ളി), ഏബ്രഹാം കെ കുന്നത്ത് (കെ.എസ്.ആർ.ടി.സി, മാവേലിക്കര), ഓമന.കെ.ജോർജ് (കൊച്ചുപുരയ്ക്കൽ ലേഡീസ് ഹോസ്റ്റൽ, തലപ്പാടി, മണർകാട്‌). സംസ്കാരം വ്യാഴാഴ്ച 3 മണിക്ക് പേരൂർ മർത്തശ്മൂനി  യാക്കോബായ സുറിയാനി പള്ളിയിൽ.



Share this News Now:
  • Google+
Like(s): 575