10 July, 2018 12:00:48 PM


ഐ.എസ്.ആര്‍.ഒ ചാരക്കേസ്: നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിം കോടതി

നഷ്ടപരിഹാരം നല്‍കേണ്ടത് തങ്ങളല്ലെന്ന് സി.ബി.ഐ



ദില്ലി: എ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിം കോടതി. ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് പരാമര്‍ശം. അറസ്റ്റ് ചെയ്തത് ഉന്നത പദവിയിലിരുന്ന ഉദ്യോഗസ്ഥനെയാണ്. സംശയത്തിന്‍റെ പേരിലായിരുന്നു അറസ്റ്റ്. അപ്പോള്‍ അദ്ദേഹം നഷ്ടപരിഹാരം അര്‍ഹിക്കുന്നില്ലെ എന്നായിരുന്നു ചീഫ് ജസ്റ്റിസിന്‍റെ പരാമര്‍ശം.  ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്ന നമ്പി നാരായണന്‍റെ ഹര്‍ജിയാണ് പരിഗണിച്ചത്.


ചാരക്കേസിലെ ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്ന് സി.ബി.ഐ അറിയിച്ചു. കസ്റ്റഡി ഉള്‍പെടെയുള്ള കാര്യങ്ങളില്‍ അന്വേഷണം വേണം. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും സി.ബി.ഐ അറിയിച്ചു. നഷ്ടപരിഹാരം നല്‍കേണ്ടത് തങ്ങളല്ലെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു. ആരാണ് നഷ്ടപരിഹാരം നല്‍കേണ്ടതെന്ന് കോടതി ചോദിച്ചു. കേസ് വിധി പറയാന്‍ മാറ്റി.



Share this News Now:
  • Google+
Like(s): 30