Breaking News
പന്ത്രണ്ട് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍... എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

10 July, 2018 10:58:41 AM


ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റിന്​ രാഷ്​ട്രപതി ഭവനില്‍ വന്‍ വരവേല്‍പ്​

പ്രസിഡന്‍റായി​ തെരഞ്ഞെടുക്കപ്പെട്ട​​ ശേഷം മൂണി​​ന്‍റെ ആദ്യ ഇന്ത്യാ സന്ദര്‍ശനം



ദില്ലി: ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ്​ മൂണ്‍​ ജെ ഇന്നിന്​ രാഷ്​ട്രപതി ഭവനില്‍ ഗംഭീര വരവേല്‍പ്​. ഭാര്യ കിം ജുങ്​ സൂകും അദ്ദേഹത്തിന്‍റെ കൂടെയുണ്ടായിരുന്നു. ഇരുവരെയും രാജ്യം ആചാരപരമായി വരവേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​, പത്​നി സവിത കോവിന്ദ്​ എന്നിവരുമായി മൂണ്‍ കൂടിക്കാഴ്​ച നടത്തി. ഉച്ചഭക്ഷണത്തിന്​ ശേഷം ഹൈദരബാദ്​ ഹൗസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂണ്‍ ജെ ഇന്നുമായി​ ഒൗദ്യോഗിക കൂടിക്കാഴ്​ച നടത്തും. അവിടെ ഇന്ത്യ-സൗത്ത്​ കൊറിയ സി.ഇ.ഒമാരുടെ വട്ടമേശ സമ്മേളനത്തെ ഇരുവരും അഭിസംബോധന ചെയ്യും.

വൈകുന്നേരം രാഷ്​ട്രപതി ഭവനില്‍ മൂണിനും അദ്ദേഹത്തെ അനുഗമിച്ച ഉദ്യോഗസ്ഥര്‍ക്കും രാംനാഥ്​ കോവിന്ദ്​​ ഒൗദ്യോഗിക വിരുന്നൊരുക്കും​. തുടര്‍ന്ന്​ അദ്ദേഹം ദില്ലിയില്‍ നിന്ന്​ തിരിക്കും. ഞായറാഴ്​ചയായിരുന്നു ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ്​ മൂന്ന്​ ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന്​ രാജ്യത്തെത്തിയത്​. കഴിഞ്ഞ വര്‍ഷം പ്രസിഡന്‍റായി​ തെരഞ്ഞെടുക്കപ്പെട്ടതിന്​​ ശേഷമുള്ള അദ്ദേഹത്തി​​ന്‍റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്​.



Share this News Now:
  • Google+
Like(s): 107