09 July, 2018 08:51:48 PM


പൊലീസ് കാവലില്‍ മുഖ്യമന്ത്രി ഭക്ഷണം കഴിക്കുന്ന വ്യാജചിത്രം; മൂന്ന് പേര്‍ അറസ്റ്റില്‍

പ്രചരിച്ചത് ബെഹ്‌റയും കൂട്ടരും മുഖ്യമന്ത്രിക്ക് കാവലിരിക്കുന്ന ചിത്രം




കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ സൈബര്‍ ലോകത്ത് അധിക്ഷേപിച്ചതിന്‍റെ പേരില്‍ വീണ്ടും അറസ്റ്റ്. പൊലീസ് സ്‌റ്റേഷനില്‍ ഇരുന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഊണു കഴിക്കുന്നു എന്ന വിധത്തില്‍ വ്യജ പോസ്റ്റു നിര്‍മ്മിച്ച്‌ സൈബര്‍ ലോകത്ത് പ്രചരിപ്പിച്ച സംഭവത്തിലാണ് മൂന്ന് പേര്‍ അറസ്റ്റിലായത്. കോണ്‍ഗ്രസ് - ലീഗ് അനുഭാവികളായ മനീഷ്, മുഹമ്മദ്, സജിത്ത് എന്നിവരെയാണ് പിണറായി പൊലീസ്  അറസ്റ്റ് ചെയ്തത്.


സൈബര്‍ ലോകത്തെ നുണ പ്രചരണത്തിനെതിരെയാണ് നടപടി. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചുവരുന്ന ഒരു വ്യാജ പോസ്റ്റാണ് സംഭവത്തിനാധാരം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നത പൊലീസ് മേധാവികളുടെ സാന്നിധ്യത്തില്‍ പൊലീസ് സ്റ്റേഷനില്‍ വെച്ച്‌ ഊണ് കഴിക്കുന്ന ചിത്രമായിരുന്നു ഇവര്‍ പ്രചരിപ്പിച്ചത്. എന്നാല്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി ഫയലില്‍ ഒപ്പിടുന്നതായിരുന്നു യാഥാര്‍ഥ ചിത്രം. വ്യാജ പോസ്റ്റ് സംഘപരിവാറും ഏറ്റുപിടിച്ചിരുന്നു. ഇതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചതും പ്രതികളെ അറസ്റ്റു ചെയ്തതും.



Share this News Now:
  • Google+
Like(s): 115