09 July, 2018 04:45:03 PM


ഗുഹയില്‍ കുടുങ്ങിയ എട്ടാമനെയും രക്ഷിച്ചു; ഇനി അഞ്ച് പേര്‍ കൂടി

ഇന്നലെ രക്ഷപ്പെടുത്തിയ നാലു കുട്ടികളുടെ ആരോഗ്യനില തൃപ്തികരം




ബാങ്കോക്ക്: വടക്കന്‍ തായ്‍ലന്‍റിലെ ഗുഹയിൽ കുടുങ്ങിയ ഫുട്ബോള്‍ ടീമിലെ നാല് കുട്ടിയെ കൂടി രക്ഷപ്പെടുത്തി. മൂന്നുപേരെയാണ് ഇന്ന് പുറത്തെത്തിച്ചത്. ഇതോടെ പുറത്തെത്തിയവരുടെ എണ്ണം എട്ടായി. നാല് കുട്ടികളും പരിശീലകനുമാണ് ഇനി ഗുഹയ്ക്കുള്ളില്‍ അവശേഷിക്കുന്നത്. ഇവരെ പുറത്തെത്തിക്കാനുള്ള രക്ഷാ ദൗത്യം പുരോഗമിക്കുകയാണ്. ഇവരെ പുറത്തെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഇന്ന് രക്ഷിച്ച കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കനത്ത മഴ തുടക്കത്തില്‍ തടസ്സം സൃഷ്ടിച്ചെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ വീണ്ടും ഗുഹയില്‍ പ്രവേശിച്ചു. കഴിഞ്ഞ ദിവസം നാലു കുട്ടികളെ പുറത്തെത്തിക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 11 മണിയോടെയാണ് (ഇന്ത്യന്‍ സമയം 8.30) രണ്ടാം ഘട്ട രക്ഷാദൗത്യം ആരംഭിച്ചത്. ഇന്നുതന്നെ എല്ലാവരേയും പുറത്തെത്തിക്കാനാണ്‌ സംഘത്തിന്‍റെ ശ്രമമെങ്കിലും ഇത് പുര്‍ണമായും നിറവേറ്റാന്‍ ഏകദേശം 20 മണിക്കൂറോളം വേണ്ടിവരുമെന്നാണ് സൂചന. അതേസമയം ഇന്നലെ രക്ഷപ്പെടുത്തി പുറത്തെത്തിച്ച നാലു കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് തായ് അധികൃതര്‍ വ്യക്തമാക്കി. ഇവരെ ഗുഹയില്‍നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള ചിയാങ് റായ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.




Share this News Now:
  • Google+
Like(s): 115