08 July, 2018 11:06:49 AM


കാമുകന്‍ കാണാന്‍ തയ്യാറായില്ല; യുവതി മാളിനു മുകളില്‍ നിന്ന്​ ചാടി മരിച്ചു

മരിച്ചത് യു.പിയിലെ കാസ്​ഗഞ്ച്​ സ്വദേശിനിയായ​ ശിവാനി




നോയിഡ: കാമുകന്‍ പരസ്​പരം കാണാനോ ഫോണില്‍ ബന്ധപ്പെടാനോ തയ്യാറാവാത്തതില്‍ മനം നൊന്ത്​ യുവതി മാളിനു മുകളില്‍ നിന്ന്​ ചാടി മരിച്ചു. ഉത്തര്‍പ്രദേശിലെ നോയിഡ നഗരത്തില്‍ ശനിയാഴ്​ച ഉച്ചക്ക്​ മൂന്നു മണിയോടെ ആയിരുന്നു സംഭവം. ശിവാനി(25) ആണ്​ കാമുകനുമായുള്ള പ്രശ്​നത്തെ തുടര്‍ന്ന്​ ദി ഗ്രേറ്റ്​ ഇന്ത്യ പ്ലേസ്​ മാളി​ന്‍റെ മൂന്നാം നിലയില്‍ നിന്ന്​ ചാടിയത്​. ശിവാനിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 3.30ഒാടെ മരിക്കുകയായിരുന്നു.


ശിവാനിയുടെ ശരീരത്തില്‍ നിന്ന്​ കണ്ടെടുത്ത ആത്മഹത്യ കുറിപ്പില്‍ നിന്നാണ്​ കാമുകനുമായുള്ള പ്രശ്​നമാണ്​ ആത്മഹത്യയിലേക്ക്​ നയിച്ച​തന്ന്​ വ്യക്തമാവുന്നത്​. ഒരു മണിക്കൂറിലേറെ സമയം എസ്​കലേറ്ററിനു സമീപം ഇരുന്നതിനു ശേഷമാണ്​ യുവതി മാളിനു മുകളില്‍ നിന്ന്​ ചാടിയതെന്ന്​ ദൃക്​സാക്ഷികള്‍ പറയുന്നു. യു.പിയിലെ കാസ്​ഗഞ്ച്​ സ്വദേശിനിയായ​ ശിവാനി ബറോല ഗ്രാമത്തില്‍ വാടകക്ക്​ താമസിച്ചു വരികയായിരുന്നു. നോയിഡയിലെ ഒരു സ്വകാര്യ സ്​ഥാപനത്തിലെ ജീവനക്കാരിയാണ് ശിവാനി​.



Share this News Now:
  • Google+
Like(s): 27