Breaking News
പമ്പ - നിലയ്ക്കൽ സർവ്വീസ് നിരക്ക് വെള്ളിയാഴ്ച്ച വരെ 40 രൂപയായി തുടരും... ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍... ഇന്ന് പെട്രോളിന് 15 പൈസയും ഡീസലിന് ആറു പൈസയും കൂടി.... ഹാരിസൺ ഭൂമി കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളി... നമ്പി നാരായണനൊപ്പം പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരുന്ന കെ. ചന്ദ്രശേഖർ അന്തരിച്ചു... ചലച്ചിത്രതാരം ക്യാപ്റ്റന്‍ രാജു അന്തരിച്ചു... കോട്ടയത്ത് വിവിധ സ്ഥലങ്ങളില്‍ ബൈക്കിലെത്തി സ്ത്രീകളുടെ മാല പൊട്ടിച്ച യുവാക്കള്‍ പിടിയില്‍... കന്നിമാസ പൂജകള്‍ക്കു വേണ്ടി ശബരിമല നട തുറന്നു... കൊയിലാണ്ടിയില്‍ പഞ്ചായത്തംഗം തീവണ്ടി തട്ടി മരിച്ചു... പെരുവന്താനം അമലഗിരിയിൽ സൈക്കിൾ മറിഞ്ഞ് പന്ത്രണ്ടു വയസുകാരൻ മരിച്ചു... ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി വന്‍മോഷണം; സ്വര്‍ണവും സാധനങ്ങളുമായി വീട്ടുജോലിക്കാരി മുങ്ങി...

08 July, 2018 11:02:01 AM


ഹാള്‍ തുറന്നില്ല: നെറ്റ് പരീക്ഷാര്‍ഥികള്‍ മഴനനഞ്ഞ് പെരുവഴിയില്‍

പ്രതിഷേധം ശക്തമായതോടെ ഒന്നര മണിക്കൂര്‍ വൈകി ഹാള്‍ തുറന്നു



കോഴിക്കോട്: പരീക്ഷാ ഹാള്‍ തുറക്കാത്തതിനെ തുടര്‍ന്ന് പരിക്ഷാര്‍ഥികള്‍ മഴനനഞ്ഞ് പെരുവഴിയില്‍ നില്‍ക്കേണ്ടി വന്നു. യു.ജി.സി നടത്തുന്ന നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (എന്‍.ഇ.ടി) പരീക്ഷ എഴുതാന്‍ കോഴിക്കോട് വടകര തോടന്നൂര്‍ വിദ്യാ പ്രകാശ് പബ്ലിക് സ്‌കൂളില്‍ എത്തിയ പരീക്ഷാര്‍ഥികള്‍ക്കാണ് യു.ജി.സി വക ദുരിതം അനുഭവിക്കേണ്ടി വന്നത്. പരീക്ഷ നടക്കുന്ന സ്ഥാപനത്തില്‍ രാവിലെ ഏഴിന് എത്താനാണ് ഹാള്‍ടിക്കറ്റിലൂടെ അറിയിച്ചതെന്ന് പരീക്ഷാര്‍ഥികള്‍ പറഞ്ഞു.


എന്നാല്‍ 6.30 ന് തന്നെ പലരും പരീക്ഷാ കേന്ദ്രത്തില്‍ എത്തിയിരുന്നു. ക്ലാസ് റൂമുകള്‍ തുറക്കാത്തതിനാല്‍ മഴ നനഞ്ഞ് പുറത്ത് നില്‍ക്കേണ്ട ഗതികേടിലായിരുന്നു പരീക്ഷാര്‍ഥികള്‍. ഇതിന് പുറമെ ടോയ്‌ലറ്റ് സംവിധാനം ഒരുക്കുക പോലും ചെയ്തിട്ടില്ലെന്നും പരാതിയുണ്ട്. തൊട്ടടുത്ത വീടുകളെയും സ്ഥാപനങ്ങളെയുമാണ് പരീക്ഷാര്‍ഥികള്‍ ആശ്രയിച്ചത്. പ്രതിഷേധവുമായി പരീക്ഷാര്‍ഥികള്‍ രംഗത്തെത്തിയതോടെ 8.30 നാണ് അധികൃതര്‍ എത്തി പരീക്ഷാ കേന്ദ്രം തുറന്നത്.



Share this News Now:
  • Google+
Like(s): 65