08 July, 2018 08:49:04 AM


മുൻ കേന്ദ്രമന്ത്രിയും മേഘാലയ ഗവർണറുമായിരുന്ന എം.എം ജേക്കബ് അന്തരിച്ചു

സംസ്കാരം നാളെ രണ്ടിന് രാമപുരം സെന്‍റ് അഗസ്റ്റിൻസ് ഫെറോന പള്ളിയിൽ



പാലാ: മുൻ മേഘാലയ ഗവർണറും കോൺഗ്രസ് നേതാവുമായ എം.എം. ജേക്കബ് (90) അന്തരിച്ചു. കോട്ടയം പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശാരീരിക അസ്വാസ്ഥ്യത്തെത്തുടർന്ന് രാമപുരത്തെ സ്വവസതിയിൽനിന്ന് രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മൂന്നു തവണ കേന്ദ്ര സഹമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.  സംസ്കാരം നാളെ ഉച്ചയ്ക്കു രണ്ടിന് രാമപുരം സെന്റ് അഗസ്റ്റിൻസ് ഫെറോന പള്ളി സെമിത്തേരിയിൽ.


രാമപുരം മുണ്ടക്കൽ ഉലഹന്നാൻ മാത്യൂ, റോസമ്മ ദമ്പതികളുടെ മകനാണ് മുണ്ടക്കൽ മാത്യു ജേക്കബ് എന്ന എം.എം.ജേക്കബ്. ഭാര്യ: തിരുുവല്ല കുന്നുതറ അച്ചാമ്മ. മക്കൾ: ജയ, ജെസ്സി, എലിസബത്ത്, റേച്ചൽ എന്നിങ്ങനെ നാലു പെണ്മക്കളാണ് ഇദ്ദേഹത്തിനുള്ളത്. 1995-ൽ ഇദ്ദേഹത്തെ മേഘാലയ ഗവർണറായി നിയമിച്ചു. 2000-ൽ ഇദ്ദേഹത്തെ രണ്ടാം വട്ടവും മേഘാലയ ഗവർണർ സ്ഥാനം നൽകി. 1996 മുതൽ കുറച്ചു സമയം ഇദ്ദേഹം അരുുണാചൽ പ്രദേശ് ഗവർണർ സ്ഥാനവും വഹിച്ചിരുന്നു.



Share this News Now:
  • Google+
Like(s): 345