Breaking News
മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്‍റ്; മുരളീധരൻ പ്രചരണ വിഭാഗം ചെയര്‍മാന്‍... മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ അന്തര്‍ദേശീയ പുരസ്‌കാരം പിണറായി വിജയന്... പരീക്ഷ എഴുതി മടങ്ങുമ്പോള്‍ കാറില്‍ ബസിടിച്ച്‌ ഗ​ര്‍​ഭി​ണിയായ യുവതി മ​രി​ച്ചു... ക്രിസ്‌തുമസ് പരീക്ഷ ഡിസംബര്‍ 13ന് ; എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല... ചെങ്ങന്നൂർ പ്രാവി‍ൻകൂട് ജംക്‌ഷനിൽ വീട്ടമ്മ ബസ് കയറി മരിച്ചു... പമ്പ - നിലയ്ക്കൽ സർവ്വീസ് നിരക്ക് വെള്ളിയാഴ്ച്ച വരെ 40 രൂപയായി തുടരും... ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍...

07 July, 2018 11:33:01 PM


ഉപ്പും മുളകും: സംവിധായകന്‍ അപമാനിച്ചു, നടി നിഷാ സാരംഗ് പുറത്തേക്ക്

ഉപ്പും മുളകും ഇപ്പോള്‍ പ്രേക്ഷകരുടെ മുന്നിലെത്തുന്നത് നിഷയില്ലാതെ




കൊച്ചി: ഉപ്പും മുളകും സീരിയലില്‍ നിന്ന് നായിക നടി നിഷാ സാരംഗ് പുറത്തേക്ക്. തന്നോട് പലവട്ടം മോശമായി പെരുമാറിയ സംവിധായകനെതിരെ പരാതിപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ മനപൂര്‍വ്വം ഒഴിവാക്കുകയായിരുന്നുവെന്നാണ് നടി പറയുന്നത്. അമേരിക്കയിലെ ഒരു അവാര്‍ഡ് ഷോയില്‍ പങ്കെടുക്കുന്നതിന് സംസ്ഥാന അവാര്‍ഡ് ജേതാവ് കൂടിയായ നടി സെറ്റില്‍ നിന്നും അഞ്ച് ദിവസത്തെ അവധിയെടുത്ത് പോയിരുന്നു. ഇതിനു ശേഷം തന്നോട് സീരിയലില്‍ തുടരേണ്ട എന്ന് സംവിധായകന്‍ പറയുകയായിരുന്നുവെന്ന് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നിഷ വെളിപ്പെടുത്തി.


സംവിധായകന്‍റെ ശല്യം ഏറിയപ്പോള്‍ ഈ വിവരം ഫ്ലവേഴ്സ് ചാനല്‍ എംഡി ശ്രീകണ്ഠന്‍നായരെ അറിയിച്ചിരുന്നു. കുടുംബം മുന്നോട്ട് കൊണ്ടുപോകാന്‍ അഭിനയമല്ലാതെ മാര്‍ഗമില്ലാത്തതിനാലാണ് പിടിച്ചുനിന്നത്. നിയമപ്രകാരം വിവാഹം കഴിച്ച താന്‍ ലിവിംഗ് ടുഗതര്‍ ബന്ധമാണെന്ന് സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ പ്രചരിപ്പിച്ചുവെന്നും ഇയാള്‍ മാറാതെ തനിക്ക് സീരിയലില്‍ തുടരാനാവില്ലെന്നും നിഷ പറയുന്നു. കുറെ ദിവസങ്ങളായി നിഷയുടെ കഥാപാത്രത്തെ ഒഴിവാക്കിയാണ് ഉപ്പും മുളകും പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.



Share this News Now:
  • Google+
Like(s): 415