07 July, 2018 09:46:33 PM


'ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും': അഡ്മിൻമാരായ ദമ്പതിമാർ ഒളിവിൽ

ഇന്ത്യയിലെ ഏറ്റവും വലിയ സൈബർ ​ഗ്രൂപ്പുകളിൽ ഒന്നാണ് ജി.എൻ.പി.സി



തിരുവനന്തപുരം: മദ്യപാനം പ്രൊത്സാഹിപ്പിക്കുന്നു എന്നാരോപിച്ച് ​ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന ഫേസ്ബുക്ക്​ഗ്രൂപ്പിനെതിരെ എക്സൈസ് വകുപ്പ് കേസെടുത്തു. എക്സൈസ് നടപടിയെ തുടർന്ന് ​ഗ്രൂപ്പിന്റെ അഡ്മിൻമാരായ ദമ്പതിമാർ ഇപ്പോൾ ഒളിവിലാണ്. 

ജി.എൻ.പി.സി എന്ന ചുരുക്കപ്പേരിൽ സൈബർ ലോകത്ത് പ്രശസ്തിയാർജ്ജിച്ച ​ഗ്രൂപ്പിനെതിരെയാണ് എക്സൈസ് വകുപ്പ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. ഇരുപത് ലക്ഷത്തിലേറെ പേർ അം​ഗങ്ങളായ ഇൗ ​ഫേസ്ബുക്ക്  ​ഗ്രൂപ്പ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സൈബർ ​ഗ്രൂപ്പുകളിൽ ഒന്നാണ്. 

ടി.എൽ. അജിത് കുമാർ, ഭാര്യ വനിത എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു പോരുന്ന ഇൗ ഫേസ്ബുക്ക് ​ഗ്രൂപ്പിന് മറ്റു 36 അഡ്മിൻമാർ കൂടിയുണ്ട്. ഇവരെ കണ്ടെത്താനായി എക്സൈസ് വകുപ്പ് സൈബർ പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. കുട്ടികളെ ഉപയോ​ഗിച്ചു പോലും ​ഗ്രൂപ്പിൽ മദ്യപാനത്തെ പ്രൊത്സാഹിപ്പിച്ചു എന്നാണ് എക്സൈസ് വകുപ്പ് ഉദ്യോ​ഗസ്ഥർ പറയുന്നത്. 



Share this News Now:
  • Google+
Like(s): 129