Breaking News
പന്ത്രണ്ട് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍... എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

07 July, 2018 06:37:13 PM


തിരുവനന്തപുരത്ത് പഞ്ചായത്ത് ഓഫീസിന് തീയിടാന്‍ ശ്രമം; രണ്ടുപേര്‍ പിടിയില്‍

മാറനല്ലൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസിലായിരുന്നു അതിക്രമം



തിരുവനന്തപുരം: മാറനല്ലൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസില്‍ അതിക്രമിച്ചു കയറി ഡീസല്‍ ഒഴിച്ചു തീ കൊളുത്താന്‍ ശ്രമിച്ച രണ്ടു പേര്‍ പോലീസ് പിടിയിലായി. അനധികൃത മതില്‍ നിര്‍മ്മാണത്തിന് പഞ്ചായത്ത് അനുമതി നല്‍കിയെന്നാരോപിച്ചായിരുന്നു അക്രമം. ഇന്ന് രാവിലെ പത്തു മണിയോടെയാണ് സംഭവം. എസ്ടി മോര്‍ച്ച മണ്ഡലം സെക്രട്ടറി രാജന്‍, യൂത്ത് കോണ്‍ഗ്രസ്‌ നെല്ലിക്കാട് വാര്‍ഡ്‌ പ്രസിഡന്‍റ് സുരേഷ് കുമാര്‍ എന്നിവരാണ് പഞ്ചായത്ത്  സെക്രട്ടറിയുടെ മുറിയില്‍ അതിക്രമിച്ചു കയറിയത്. 

ഓഫീസിലെ മേശയിലും കസേരയിലും ഡീസല്‍ ഒഴിച്ച ശേഷം, തീ കൊളുത്തുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ പോലീസും പഞ്ചായത്ത് ജീവനക്കാരും ചേര്‍ന്ന് ഇവരെ പിടികൂടി. പഞ്ചായത്ത് സെക്രടറി ആര്‍.ടി ബിജുകുമാര്‍, മാറനല്ലൂര്‍ പോലിസ് സ്റ്റേഷന്‍ എഎസ്സ്‍ഐ മണികണ്ടന്‍, ഗ്രേഡ് എസ്ഐ വിന്‍സെന്‍റ് എന്നിവര്‍ക്ക് പരിക്കേറ്റു.

ഇവര്‍ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ ചികിത്സയിലാണ്. പൊളിഞ്ഞു വീണ മതില്‍ പുനര്‍നിര്‍മ്മിക്കാന്‍ പഞ്ചായത്തില്‍ നല്‍കിയ അപേക്ഷയുടെ മറവില്‍ സ്വകാര്യ വ്യക്തി റോഡ് കയ്യേറിയെന്നാരോപിച്ചാണ് പ്രതിഷേധം നടന്നത്. എന്നാല്‍ അപേക്ഷയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയെന്നും നിര്‍മ്മാണത്തിന് അനുമതി നല്‍കിയിരുന്നില്ല എന്നുമാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം.



Share this News Now:
  • Google+
Like(s): 128