Breaking News
അപ്രതീക്ഷിത ഹര്‍ത്താല്‍ പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു... എം.ജി. സർവകലാശാല തിങ്കളാഴ്ചത്തെ പരീക്ഷകൾ മാറ്റി... സംസ്ഥാനത്ത് ഇന്ന് യൂത്ത് കോൺഗ്രസ് ഹര്‍ത്താല്‍... കാസർഗോഡ് 2 കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തി... കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ. റോബിൻ വടക്കുംചേരിക്ക് 60 വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും... കെവിന്‍ വധക്കേസിൽ കൈക്കൂലി വാങ്ങിയ എ.എസ്.ഐയെ പിരിച്ചുവിട്ടു; എസ്.ഐയ്ക്ക് പിരിച്ചുവിടല്‍ നോട്ടീസ്... ആറാട്ട് പ്രമാണിച്ച് ഏറ്റുമാനൂരില്‍ ശനിയാഴ്ച പ്രാദേശിക അവധി... ബി.എസ്.സി / ഡിപ്ലോമ നഴ്‌സുമാരെ സ്‌കൈപ്പ് സൗദിയിലേയ്ക്ക് ഇന്‍റര്‍വ്യൂ ചെയ്യുന്നു...

06 July, 2018 05:40:43 PM


ഏറ്റുമാനൂരിലെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ഇനി ഹരിതകര്‍മ്മസേന

വീടുകളിലെ ജൈവകൃഷിയ്ക്കും ഹരിതകര്‍മ്മസേനയുടെ മേല്‍നോട്ടം
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭയിലെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കും അടുക്കളതോട്ടം ഉള്‍പ്പെടെയുള്ള ചെറുകിട പച്ചക്കറി കൃഷികള്‍ക്കും ഇനി ഹരിതകര്‍മ്മസേന നേതൃത്വം നല്‍കും. ഇതിനായി ഒരു വാര്‍ഡില്‍ നിന്നും രണ്ട് അംഗങ്ങള്‍ വീതമുള്ള ഹരിതകര്‍മ്മസേനയുടെ രൂപീകരണത്തിന് തുടക്കമായി. ഇതിനോടകം അറുപതിലധികം ആളുകളെ തെരഞ്ഞെടുത്തുകഴിഞ്ഞു. നഗരസഭാ ആരോഗ്യകാര്യ സ്ഥിരം സമിതിയുടെ നേതൃത്വത്തിലുള്ള പദ്ധതിയ്ക്ക് കഴിഞ്ഞ കൗണ്‍സിലില്‍ അംഗീകാരം ലഭിച്ചിരുന്നു.

മുപ്പത്തഞ്ച് വാര്‍ഡുകളാണ് നഗരസഭയിലുള്ളത്. കൗണ്‍സിലര്‍മാര്‍ മുഖേന കുടുംബശ്രീ അംഗങ്ങളില്‍ നിന്നും തിരഞ്ഞെടുക്കുന്ന എഴുപത് പേര്‍ക്ക് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കും. എല്ലാ വാര്‍ഡുകളിലും വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നത് ഇവരായിരിക്കും. വീടുകളില്‍ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനായി റിംഗ് കമ്പോസ്റ്റ് നല്‍കുന്നത് പലപ്പോഴും ശരിയായി പരിപാലിക്കാറില്ല. റിംഗ് കമ്പോസ്റ്റിലൂടെ ലഭിക്കുന്ന ജൈവവളം ഉപയോഗിച്ച് എല്ലാ വീടുകളിലും അടുക്കളതോട്ടം പ്രായോഗികമാക്കും. റിംഗ് കമ്പോസ്റ്റ് പരിപാലനത്തിലും ജൈവകൃഷിയിലും പരിശീലനം ലഭിക്കുന്ന ഹരിതകര്‍മ്മസേന അംഗങ്ങള്‍ തന്നെ ഇതിനും നേതൃത്വം നല്‍കും.

കോളനികള്‍, പൊതുനിരത്തുകള്‍, മാര്‍ക്കറ്റ് തുടങ്ങി നഗരത്തിന്റെ വിവിധഭാഗങ്ങളിലായി സ്ഥാപിക്കുന്ന തൂമ്പൂര്‍മൂഴി മോഡലിലുള്ള മാലിന്യസംസ്‌കരണ യൂണിറ്റുകള്‍, നഗരസഭയുടെ കീഴില്‍ സ്ഥാപിക്കുവാനുദ്ദേശിക്കുന്ന പ്ലാസ്റ്റിക് ഷ്രഡിംഗ് യൂണിറ്റ്, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ഹരിതകര്‍മ്മസേനാ അംഗങ്ങളെ വിന്യസിക്കും. നഗരസഭയുടെ സമ്പൂര്‍ണ്ണ മാലിന്യ നിര്‍മ്മാര്‍ജനചുമതല ഭാവിയില്‍ ഇവര്‍ക്കായിരിക്കും. സേനാംഗങ്ങള്‍ക്ക് പ്രത്യേക യൂണിഫോം ഉണ്ടാകും. ശമ്പളവും ഏര്‍പെടുത്തും.

നഗരസഭയുടെ വിജിഎസ് ഫണ്ടില്‍ നിന്ന് 33 ശതമാനം ഇവരുടെ ശമ്പളത്തിനും മറ്റും വിനിയോഗിക്കാം. ഒപ്പം ശുചിത്വപരിപാലനവുമായി ബന്ധപ്പെട്ട് വ്യാപാരികളില്‍ നിന്നും മറ്റും ലഭിക്കുന്ന പിഴയും മറ്റ് ഫീസുകളും ചേര്‍ത്ത് വേസ്റ്റ് മാനേജ്‌മെന്റ് ഫണ്ട് ഉണ്ടാക്കും. 51 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് കവറുകള്‍ വില്‍ക്കുന്നവരില്‍ നിന്ന് പിഴയും അതിന് മുകളിലുള്ള കവറുകള്‍ വില്‍ക്കുന്നവരില്‍ നിന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമുള്ള 4200 രൂപ പ്രതിമാസ ഫീസും വാങ്ങും.  ഹോട്ടലുകളിലെ മാലിന്യസംസ്‌കരണത്തിന് വ്യാപാരികളില്‍ നിന്ന്  നിശ്ചിത ഫീസ് ഈടാക്കും. ഇങ്ങനെ വിവിധ തലങ്ങളിലൂടെ ലഭിക്കുന്ന തുക ശുചീകരണരംഗത്തുള്ള ജീവനക്കാരുടെ ശമ്പളത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ടി.പി.മോഹന്‍ദാസ് പറഞ്ഞു.
Share this News Now:
  • Google+
Like(s): 393