06 July, 2018 01:14:19 PM


വയനാട്ടിൽ യുവ ദമ്പതികൾ വെട്ടേറ്റ് മരിച്ച നിലയിൽ

വെള്ളമുണ്ട വാഴയില്‍ ഉമ്മറും ഭാര്യ ഫാത്തിമയുമാണ് മരിച്ചത്



കല്പറ്റ: വയനാട് വെള്ളമുണ്ടയില്‍ യുവ ദമ്പതിമാരെ കിടപ്പുമുറിയില്‍ വെട്ടേറ്റു മരിച്ച  നിലയില്‍ കണ്ടെത്തി. വെള്ളമുണ്ടക്കടുത്ത് 12ാം മൈല്‍ വാഴയില്‍ മൊയ്തുവിന്റെ ആയിഷയുടെയും മകന്‍ ഉമ്മറിനെയും(28) ഭാര്യ ഫാത്തിമ(20)യെയുമാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൂന്നു മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം.


ഉമ്മറിന്റെ മാതാവ് രാവിലെ എട്ട് മണിയോടെ വീട്ടിലെത്തിയപ്പോഴായിരുന്നു വാതില്‍ തുറന്ന് കിടക്കുന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടത്. സമീപത്ത്  തന്നെയുള്ള ഉമ്മറിന്റെ സഹോദരന്റെ വീട്ടിലാണ് ഉമ്മറിന്റെ മാതാവ് താമസിക്കുന്നത്.  മോഷണ ശ്രമമാകാം കൊലയ്ക്ക് പിന്നിലെന്നാണ്  പോലീസിന്റെ പ്രാഥമിക നിഗമനം. 



Share this News Now:
  • Google+
Like(s): 64