Breaking News
മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്‍റ്; മുരളീധരൻ പ്രചരണ വിഭാഗം ചെയര്‍മാന്‍... മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ അന്തര്‍ദേശീയ പുരസ്‌കാരം പിണറായി വിജയന്... പരീക്ഷ എഴുതി മടങ്ങുമ്പോള്‍ കാറില്‍ ബസിടിച്ച്‌ ഗ​ര്‍​ഭി​ണിയായ യുവതി മ​രി​ച്ചു... ക്രിസ്‌തുമസ് പരീക്ഷ ഡിസംബര്‍ 13ന് ; എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല... ചെങ്ങന്നൂർ പ്രാവി‍ൻകൂട് ജംക്‌ഷനിൽ വീട്ടമ്മ ബസ് കയറി മരിച്ചു... പമ്പ - നിലയ്ക്കൽ സർവ്വീസ് നിരക്ക് വെള്ളിയാഴ്ച്ച വരെ 40 രൂപയായി തുടരും... ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍...

05 July, 2018 08:08:53 PM


ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ ഭക്ഷ്യ വിഷബാധ; പ്രിന്‍സിപ്പലിന് സ്ഥലംമാറ്റം

കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനിലേക്കാണ് സ്ഥലംമാറ്റം



തിരുവനന്തപുരം : തിരുവനന്തപുരം ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ ഭക്ഷ്യ വിഷബാധ. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ സി.എസ്. പ്രദീപിനെ സര്‍ക്കാര്‍ സ്ഥലംമാറ്റി. തുടര്‍ച്ചയായ് ഭക്ഷ്യ വിഷബാധയെ തുടര്‍ന്നാണ് പ്രിന്‍സിപ്പലിനെ പ്രതിക്കൂട്ടിലാക്കി കഴിഞ്ഞ ദിവസം സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനിലേക്കാണ് സ്ഥലംമാറ്റം. ഭക്ഷ്യ വിഷബാധയില്‍ പ്രിന്‍സിപ്പിലിന്റെ പങ്ക് പരിശോധിക്കേണ്ടതാണ്. ഉന്നതനായ ഒരാളുടെ സഹായമില്ലാതെ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകില്ല. പ്രിന്‍സിപ്പല്‍ തന്നെ മായം കലര്‍ത്തുന്നതാണെന്ന് സംശയമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കായിക വിഭ്യാഭ്യസ വകുപ്പിനും ഇന്‍ലിജന്‍സ് എ.ഡി.ജി.പിക്കും കൈമാറിയ രഹസ്യാന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.



Share this News Now:
  • Google+
Like(s): 85