05 July, 2018 01:04:24 PM


പുതിയ കാമുകനെ കണ്ടെത്തിയ വിദ്യാർത്ഥിനിക്ക് പഴയ കാമുകന്‍റെ വക 'എട്ടിന്‍റെ' പണി

ബോട്ട് ജെട്ടിയിലിരുന്ന് കരഞ്ഞ പെൺകുട്ടിയെ പിങ്ക് പോലീസ് കൊണ്ടുപോയി

 


കു​മ​ര​കം: പുതിയ കാമുകനെ കണ്ടെത്തിയ വിദ്യാർത്ഥിനിക്ക് അമേരിക്കയിൽ നിന്നും പഴയ കാമുകന്റെ വക എട്ടിന്റെ പണി. കു​മ​ര​കം ബോ​ട്ട് ജെ​ട്ടി​യി​ലി​രു​ന്ന് ക​ര​ഞ്ഞ ഡി​ഗ്രി വി​ദ്യാ​ർ​ഥി​നി​യെ നാ​ട്ടു​കാ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ചു പി​ങ്ക് പോ​ലീ​സ് എ​ത്തി സ്റ്റേ​ഷ​നി​ലേ​ക്കു മാ​റ്റി. പീ​ന്നി​ട് പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി അ​വ​ർ​ക്കൊ​പ്പം വി​ട്ട​യ​ച്ചു.


സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: കോ​ട്ട​യ​ത്തെ കോ​ള​ജി​ൽ ഡി​ഗ്രി വി​ദ്യാ​ർ​ഥി​നി​യാ​യ മു​ഹ​മ്മ​ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി ഒ​രു യു​വാ​വു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. നാ​ളു​ക​ൾ​ക്കു മു​ന്പു ഈ ​യു​വാ​വും കു​ടും​ബ​വും അ​മേ​രി​ക്ക​യി​ലേ​ക്കു പോ​യി. ഇ​തോ​ടെ യു​വാ​വും വി​ദ്യാ​ർ​ഥി​നി​യും ത​മ്മി​ൽ അ​ക​ന്നു. ഇ​തോ​ടെ പെ​ണ്‍​കു​ട്ടി മ​റ്റൊ​രു യു​വാ​വു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി. ഇ​ത​റി​ഞ്ഞ അ​മേ​രി​ക്ക​യി​ലു​ള്ള യു​വാ​വ് പെ​ണ്‍​കു​ട്ടി​യെ വി​ളി​ക്കു​ക​യും പ​ഴ​യ പ്ര​ണ​യ ബ​ന്ധം തു​ട​രാ​ൻ നി​ർ​ബ​ന്ധി​ക്കു​ക​യും ചെ​യ്തു.


പെ​ണ്‍​കു​ട്ടി വ​ഴ​ങ്ങു​ന്നി​ല്ലെ​ന്ന് ക​ണ്ട​തോ​ടെ ഭീ​ഷ​ണി​യാ​യി. ഇ​ന്ന​ലെ മു​ഹ​മ്മ​യി​ൽ നി​ന്നും കോ​ട്ട​യ​ത്തേ​ക്കു​ള്ള യാ​ത്ര​യി​ൽ പെ​ണ്‍​കു​ട്ടി​യെ അ​മേ​രി​ക്ക​യി​ലു​ള്ള പ​ഴ​യ കാ​മു​ക​ൻ വി​ളി​ക്കു​ക​യും ഇ​രു​വ​രും ത​മ്മി​ലു​ള്ള ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മി​ഡി​യ​വ​ഴി അ​യ​ച്ചു ന​ല്കു​ക​യും ചെ​യ്തു. ഇ​തോ​ടെ​യാ​ണു പെ​ണ്‍​കു​ട്ടി കു​മ​ര​കം ബോ​ട്ട് ജെ​ട്ടി​യി​ലി​രു​ന്നു ക​ര​ഞ്ഞ​ത്. തു​ട​ർ​ന്നു പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ അ​മേ​രി​ക്ക​യി​ലു​ള്ള യു​വാ​വി​നെ​തി​രെ മു​ഹ​മ്മ പോ​ലീ​സി​ൽ പ​രാ​തി ന​ല്കി.



Share this News Now:
  • Google+
Like(s): 190