Breaking News
പന്ത്രണ്ട് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍... എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

05 July, 2018 11:17:43 AM


വിദ്യാര്‍ഥിനികളുടെ അടിവസ്ത്രത്തിന് പ്രത്യേക നിറം: വെട്ടിലായി സ്‌കൂള്‍ അധികൃതര്‍

പ്രതിഷേധവുമായി മാതാപിതാക്കളും വിദ്യാര്‍ഥിനികളും രംഗത്ത്



പൂന:  വിദ്യാര്‍ഥിനികളുടെ അടിവസ്ത്രത്തിന്റെ നിറവും പാവാടയുടെ ഇറക്കവും നിശ്ചയിച്ച് ഉത്തരവിറക്കിയ സ്‌കൂള്‍ മാനേജുമെന്റിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി മാതാപിതാക്കള്‍. പൂന എം.ഐ.ടി സ്‌കൂള്‍ മാനേജുമെന്‍ിന്റെ തീരുമാനങ്ങള്‍ക്കെതിരെ ബുധനാഴ്ചയായിരുന്നു മാതാപിതാക്കളും വിദ്യാര്‍ഥിനികളും പ്രതിഷേധവുമായി രംഗതെത്തിയത്.


വിദ്യാര്‍ഥിനികള്‍ ധരിക്കേണ്ട ഉള്‍വസ്ത്രത്തിനു വെള്ളയോ ചര്‍മ്മത്തിന്റെ നിറമോ ആയിരിക്കണം എന്നാണ് അധികൃര്‍ ഉത്തരവ് ഇറക്കിയത്. ഇതു കൂടാതെ വിദ്യാര്‍ഥിനികള്‍ ശുചിമുറി ഉപയോഗിക്കുന്നതിന് സമയക്രമവും അധികൃതര്‍ നിശ്ചയിച്ചിരുന്നു.

വിവരങ്ങള്‍ സ്‌കൂള്‍ ഡയറിയില്‍ രേഖപ്പെടുത്തിയ ശേഷം മാതാപിതാക്കളോട് ഒപ്പിട്ടു നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനെതിരെയാണ് ശക്തമായ പ്രതിഷേധം ഉയര്‍ന്നത്. എന്നാല്‍ തീരുമാനത്തില്‍ നിന്നു പിന്മാറാന്‍ അധികൃതര്‍ തയാറായില്ല. ഇങ്ങനെ ഒരു നിര്‍ദേശം നല്‍കിയതില്‍ തങ്ങള്‍ക്ക് പ്രത്യേകം അജണ്ടകള്‍ ഒന്നുമില്ലെന്നും മുന്‍കാലങ്ങളിലുണ്ടായ ചില അനുഭവങ്ങളെ മുന്‍ നിര്‍ത്തിയാണ് ഇങ്ങനെ ഒരു നിര്‍ദേശം മുന്നോട്ടു വച്ചത് എന്നും എം.ഐ.ടി സ്‌കൂള്‍ ഡയറക്ടര്‍ വ്യക്തമാക്കി



Share this News Now:
  • Google+
Like(s): 118