05 July, 2018 11:08:59 AM


സുനന്ദ പുഷ്‌ക്കര്‍ കേസ്: ശശി തരൂരിന് ഇടക്കാല ജാമ്യം

മുൻകൂർ അനുമതിയില്ലാതെ രാജ്യം വിട്ടുപോകരുതെന്ന് കോടതി



ദില്ലി: സുനന്ദ പുഷ്‌കര്‍ ആത്മഹത്യക്കേസില്‍ ഭര്‍ത്താവും കോണ്‍ഗ്രസ് എം.പി.യുമായ ശശി തരൂരിന് ഇടക്കാല ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ഡല്‍ഹി പട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചത്. രാജ്യം വിട്ടുപോകരുതെന്നും രാജ്യത്തിന് പുറത്ത് പോകണമെങ്കില്‍ മുന്‍കൂര്‍ അനുമതി തേടണമെന്നും കോടതി അറിയിച്ചു.

തരൂരിന് ജാമ്യം അനുവദിച്ചാല്‍ രാജ്യം വിട്ടുപോകാന്‍ സാധ്യതയുണ്ടെന്നും അന്വേഷണത്തെ സ്വാധീനിക്കുമെന്നുമായിരുന്നു പോലീസ് വാദം. 2014 ജനുവരി 17-നാണ് സുനന്ദയെ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ പ്രേരണയാണ് തരൂരില്‍ ചുമത്തിയിരിക്കുന്നത്



Share this News Now:
  • Google+
Like(s): 65