Breaking News
ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍... ഇന്ന് പെട്രോളിന് 15 പൈസയും ഡീസലിന് ആറു പൈസയും കൂടി.... ഹാരിസൺ ഭൂമി കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളി... നമ്പി നാരായണനൊപ്പം പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരുന്ന കെ. ചന്ദ്രശേഖർ അന്തരിച്ചു... ചലച്ചിത്രതാരം ക്യാപ്റ്റന്‍ രാജു അന്തരിച്ചു... കോട്ടയത്ത് വിവിധ സ്ഥലങ്ങളില്‍ ബൈക്കിലെത്തി സ്ത്രീകളുടെ മാല പൊട്ടിച്ച യുവാക്കള്‍ പിടിയില്‍... കന്നിമാസ പൂജകള്‍ക്കു വേണ്ടി ശബരിമല നട തുറന്നു... കൊയിലാണ്ടിയില്‍ പഞ്ചായത്തംഗം തീവണ്ടി തട്ടി മരിച്ചു... പെരുവന്താനം അമലഗിരിയിൽ സൈക്കിൾ മറിഞ്ഞ് പന്ത്രണ്ടു വയസുകാരൻ മരിച്ചു... ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി വന്‍മോഷണം; സ്വര്‍ണവും സാധനങ്ങളുമായി വീട്ടുജോലിക്കാരി മുങ്ങി...

05 July, 2018 08:25:38 AM


അപകടഭീഷണി ഉയര്‍ത്തി കഞ്ഞിക്കുഴിയിലെ ഫ്ളാറ്റ് നിര്‍മ്മാണം

അയല്‍വാസിയുടെ വീടും സംരക്ഷണഭിത്തിയും തകര്‍ന്നു വീണു
കോട്ടയം : കഞ്ഞിക്കുഴിയില്‍ ദീപ്തി നഗറിന് സമിപം സ്വകാര്യവ്യക്തിയുടെ ഫ്ലാറ്റ് നിര്‍മ്മാണം അയല്‍വാസികള്‍ക്ക് തലവേദനയാകുന്നു. വീടുകളും പുരയിടവും വന്‍ അപകട ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ അധികാരികള്‍ മൗനം പാലിക്കുകയാണെന്ന പരാതിയുമായി സമീപവാസികള്‍ രംഗത്തെത്തി. 

സ്കൈലൈന്‍ ബില്‍ഡേഴ്സിന്‍റെ സഹകരണത്തോടെ മാര്‍വി ബില്‍ഡേഴ്സ് എന്ന  സ്ഥാപനം പണിയുന്നതാണത്രേ  'പേള്‍' എന്ന പേരിലുള്ള കെട്ടിടസമുച്ചയം. കെട്ടിടനിര്‍മ്മാണത്തിനായി 60 അടി താഴ്ചയില്‍ മണ്ണു നീക്കിയതിന്‍റെ ഫലമായി രണ്ട് വര്‍ഷം മുമ്പ് അയല്‍വാസിയായ ബിബിന്‍ ജേക്കബിന്‍റെ പുരയിടത്തിന്‍റെ സംരക്ഷണ ഭിത്തിയും, ബാത്ത്‌റൂമും, വീടിന്‍റെ ഏതാനും ഭാഗങ്ങളും തകര്‍ന്നു വീണിരുന്നു. ബിബിന്‍ ജേക്കബിന്‍റെ പരാതിയെ തുടര്‍ന്ന് ഹൈക്കോടതി നിര്‍മ്മാണം നിര്‍ത്തിവെപ്പിച്ചിരുന്നു. ഇപ്പോള്‍ കോടതി പറഞ്ഞതനുസരിച്ച് മുനിസിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരം എഞ്ചിനീയര്‍മാരെത്തി പരിശോധിച്ച് സംരക്ഷണ ഭിത്തി പുനര്‍ നിര്‍മ്മിച്ചു. 


വേണ്ടത്ര മുന്‍കരുതലുകള്‍ ഇല്ലാതെ അശാസ്ത്രീയമായ നിര്‍മിച്ചതിനാല്‍ സംരക്ഷണഭിത്തി വീണ്ടും തകര്‍ന്ന് എപ്പോള്‍ വേണമെങ്കിലും  നിലം പൊത്താവുന്ന അവസ്ഥയിലാണെന്ന് ബിബിന്‍ അധികൃതര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. 60 അടി ഉയരമുള്ള സംരക്ഷണ ഭിത്തിയുടെ ബേസ്‌മെന്‍റ് സാന്‍ഡ് ബാഗിന്‍റെ മുകളില്‍ നിന്നുമാണ് ആരംഭിച്ചത്. ഇത് പല തവണ മുനിസിപ്പാലിറ്റിയുടെയും കെട്ടിടമുടമയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടും മൗനം പാലിക്കുന്നതല്ലാതെ യാതൊരുവിധമായ നടപടികളും സ്വീകരിക്കുന്നില്ലെന്നാണ് പരാതി.Share this News Now:
  • Google+
Like(s): 565